Posts

Showing posts from May 6, 2023

വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഉദ്ഘാടനം ചെയ്തു. ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തത്. ഇനി പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി:- രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം.  അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം.  പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം.  സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല. ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ല. ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി.  ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല. ബാലിശമായ തടസ്സവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഫയലുകൾ ...