TRUE FRIENDSHIP NEVER WILL ENDS
❤ സൗഹൃദം ❤ രാവിലെ വീട്ടിലേക്കുള്ള ചില സാധനങ്ങൾ വാങ്ങുന്നതിനു പുറത്തുപോയി . ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിച്ച ഒന്നായിരുന്നു . 👀 👀 👀 👀 👀 👀 👀 കുറച്ചു കോളേജ്കുട്ടികൾ ! അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും . ഞാൻ കേറിയ കടയിൽനിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു . പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു . ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു . എല്ലാവരും വളരെ സന്തോഷത്തിലുമാണ് . കടയിലുള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് . അവർ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല ! എല്ലാവരുടെയും ചിന്തപോലെതന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന്തന്നെ എനിക്കും തോന്നി . വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് ന...