Posts
Showing posts from October 28, 2021
ACADEMIC GUIDELINES FOR OPENING SCHOOLS
- Get link
- X
- Other Apps
By
SIMON PAVARATTY
-
സ്കൂളുകൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണം. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണം. പഠനത്തിനായി ഓൺലൈൻ, ഓഫ് ലൈൻ സാധ്യതകൾ അധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈൻമെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണം. താൽപര്യമുള്ള എല്ലാ വിദ്യാർഥികളേയും സ്കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണ മെന്നും മാർഗരേഖ നിർദേശിക്കുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവർഷം കുട്ടികൾ വീട്ടിലിര...
വി.എച്ച്.എസ്.സി സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
- Get link
- X
- Other Apps
By
SIMON PAVARATTY
-
ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം.