Posts

Showing posts from September 19, 2020

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്(റിന്യൂവൽ) അപേക്ഷിക്കാം

Image
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് (റിന്യൂവല്‍) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു ഒക്ടോബര്‍ 30 വരെ റിന്യൂവലിനായി അപേക്ഷ സമര്‍പ്പിക്കാം ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ്  ആർക്കാണ് അവസരം ? 2019-20 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം.  ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.  ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്...