പ്ലസ്ടു കോമേഴ്സ് തുടർ പഠനം എന്ത്? എവിടെ?
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ.മികച്ച ഒരു ജോലിയും ആകർഷകമായ ശമ്പളവും ഏതൊരാളുടെയും സ്വപ്നമാണ്.എന്നാൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലാണ്. പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് പഠിച്ചവരുടെ തുടർപഠനവും ജോലി സാധ്യതകളും ബി കോം (ബാച്ചിലർ ഓഫ് കോമേഴ്സ്) പ്ലസ്ടുവിന് കോമേഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർക്കുള്ള ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കോമേഴ്സ്. പഠനം പൂർത്തിയാക്കിയവക്ക് വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സാണ് ബി കോം. എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാ ധാരണയായി ഇവർ ഉയർന്ന കരിയറിനായി തിരഞ്ഞെടുക്കാറുള്ളത്. ബി കോം വിത്ത് ACCA(അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) ബി കോം ഡിഗ്രിയോടൊപ്പം ( അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം. അന്താരാഷ്ട്ര പ്രഫഷണൽ അക്കൗണ്ടിങ് സി...