Posts

Showing posts from July 10, 2022

Higher Secondary (Vocational) Admission 2022 Help Page

Image
ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍ ) തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് NSQF അംഗീകാരമുള്ള പാഠ്യപദ്ധതി  പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് ഹയര്‍ സെക്കന്‍ഡറി (വി).  എസ്‌.എസ്‌.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുന്നതിനും NSQF  അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന്‌ അക്കാദമിക്  പഠനത്തില്‍ നിന്ന്‌ സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട് . കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19...