Posts

Showing posts from February 11, 2021

KITE VICTERS Plus One Business Studies Class 21

Image
KITE VICTERS Plus One Business Studies Class 21

MICRO SKILLS PROGRAM നോർക്ക സ്‌കോളർഷിപ്പോടെ IT പഠനത്തിന് അപേക്ഷിക്കാം

Image
വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളിലേക്ക് നോർക്ക റൂട്ട്സ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊത്തം ഫീസിന്റെ 75% നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ് നൽകും ഡാറ്റാ വിഷ്വലൈസേഷൻ യൂസിങ് ടാബ്ലോ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്ഇഒ, മെഷീൻ ലേണിംഗ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്രണ്ട് എൻഡ് ആപ്ളിക്കേഷൻ ഡവലപ്മെന്റ് യൂസിങ് ആംഗുലാർ, ആർപിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. ഓരോ കോഴ്സിനും 6900 + ജി.എസ്.ടി ആണ് ഫീസ്.  താല്പര്യമുള്ളവർ 25/ 02/2021 ന് മുൻപ്   https://ictkerala.org/ യിൽ രജിസ്റ്റർ ചെയ്യുക.  Mob : 8078102119

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ  കോഴ്‌സ്  (ഈവനിംഗ് ബാച്ച് ) ആരംഭിക്കുന്നു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 25 പേര്‍ക്കാണ് പ്രവേശനം.  വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്‌ളാസ്‌  സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍  നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.  ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.  ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ല മോജോ,വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനം നല്‍കും .അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്...