Posts

Showing posts from July 8, 2013

എന്റെ സന്ദേശമാവണം എന്റെ ജീവിതം

Image
ദേബശിഷ് ചാറ്റര്‍ജി  ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി - ''എനിക്ക് മൂന്ന് ശത്രുക്കള്‍ മാത്രമാണുള്ളത്. അതിലേറ്റവും പ്രിയപ്പെട്ട ശത്രു, എനിക്കേറ്റവുമെളുപ്പം സ്വാധീനിക്കാനാവുന്ന ബ്രിട്ടീഷ് സാമ്രാജ്യമാണ്. കൂടുതല്‍ ദുഷ്‌കരമായ രണ്ടാമത്തെ ശത്രു ഇന്ത്യന്‍ ജനതയാണ്. എനിക്കേറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ശത്രു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. അയാളിലുള്ള എന്റെ നിയന്ത്രണവും സ്വാധീനവും തുലോം തുച്ഛമാണ്''.  കാലാതീതമായ ജ്ഞാനവും സ്വാധീനവുമാണ് മഹാത്മാവ്; ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെ വിശുദ്ധിയും തെളിമയും എളിമയും കൊണ്ട് ലോകമെങ്ങുമുള്ള അനുയായികളോട് സംവദിച്ച പ്രതിഭ. 'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പ്രഖ്യാപിക്കാന്‍ യോഗ്യതയുണ്ടായിരുന്ന താരതമ്യങ്ങളില്ലാത്ത ലോകനേതാവ്. പില്‍ക്കാലത്ത് ലോകംകണ്ട എത്രയോ നേതാക്കള്‍ക്ക് ആ മഹാമേരു തണലായി. ഗാന്ധിയന്‍ പാത പിന്തുടര്‍ന്നവരില്‍, നാം അമേരിക്കക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിനെയും ആഫ്രിക്കക്കാരനായ നെല്‍സണ്‍ മണ്ടേലയെയും കണ്ടു. പടവാളുമായി കുതിരപ്പുറമേറിയ അജയ്യനായ ഒരു ധീരനായകനാണ് നമ്മുടെ നേതൃസങ്കല്പങ്ങളില്‍ പലപ്പോഴും. ഗാന്ധിജി ഈ സങ്...