Posts

Showing posts from October 23, 2009

യുവക്രിസ്-2009

അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് ടൗണ്‍ഹാളില്‍ നടത്തും. അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ നിന്നും അയ്യായിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ കുടുംബകൂട്ടായ്മ യൂണിറ്റില്‍നിന്നും ഒരു യുവാവും യുവതിയും പങ്കെടുക്കുന്ന സംഗമത്തില്‍ യുവജനഭാരവാഹികള്‍ നേരിടുന്ന വെല്ലുവിളികളും യുവജനങ്ങള്‍ നേതൃനിരയിലേക്ക് വരേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചാവിഷയമാകും. സംഗമത്തിന്‍റെ നടത്തിപ്പിന് സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, എം.പി ജെറാം മാസ്റ്റര്‍-ജനറല്‍ കണ്‍വീനര്‍, ഡെയ്സണ്‍ പാണേങ്ങാടന്‍-ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

മാലാഖയുടെ തിരുനാള്‍ ഇന്നും നാളെയും

സെന്‍റ് ആന്‍റണീസ് ഫൊ റോനപ്പള്ളിയിലെ ചരിത്രപ്രസി ദ്ധമായ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ദേവാലയ ത്തിലെ മനോഹരമായ ദീപാല ങ്കാരങ്ങള്‍ ഇന്നലെ രാത്രി ഇരിങ്ങാ ലക്കുട ഡിഐhFസ്പി പി.കെ. രഞ്ജന്‍ സ്വിച്ച് ഓണ്‍ ചെയ്തു. എഡിഎം രാജന്‍, ഫൊറോന വികാരി ഫാ.ആന്‍റണി മേച്ചേരി, കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിര ത്തിങ്കല്‍, എം.കെ. സൂര്യപ്രകാശ്, ട്രസ്റ്റിമാരായ പി.കെ. ജോണ്‍, പോള്‍ വാഴക്കാല, ജോബി ചെറുവ ത്തൂര്‍, പി.ടി. ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു. ഇന്നുരാവിലെ പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ഷാജു ചിറയത്ത് കാര്‍മികത്വം വഹിക്കും. 3.45നുള്ള സമൂഹബലി, നൊവേന, പ്രസിദ്ധമായ കൂടുതുറക്കല്‍ എന്നിവയ്ക്ക് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് മുഖ്യകാര്‍മികന്‍. തുടര്‍ന്ന് പ്രദക്ഷിണം. ആറുമുതല്‍ രാത്രി പത്തുവരെ നേര്‍ച്ചഭക്ഷണ ആശീര്‍വാദവും വിതരണവും വടക്കുവശത്തെ മാലാഖയുടെ പന്തലില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് ചിയ്യാരം, അവിണിശേരി, അഞ്ചേരി, പനംകുറ്റിച്ചിറ, വടക്കേഅങ്ങാടി, ഗലീലി എന്നീ മേഖലകളില്‍ നിന്നും വളയെഴുന്നള്ളിപ്പുമുണ്ടാകും. എഴുന്നള്ളിപ്പുകള്‍ രാത്രി 12ഓടെ പള്ളിയില്‍...