കേരളത്തിലെ മികച്ച കോളേജുകൾ ഇവ; കേരള റാങ്കിംഗ് അറിയാം
NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ - കേരള റാങ്കിംഗ്-2024 - ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്ന ഈ പഠനം, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ തീരുമാനങ്ങൾ എടുക്കാൻ വളരെ ഉപകാരപ്രദമാകും. സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതു കോളേജാണ് തനിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഈ റാങ്കിങ് ഒരു വഴികാട്ടിയാകും ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും www.kirf.kshec.org സജ്ജീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്. ഈ പട്ടികയിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാഭ്യാസ സ...