ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ..... ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ സ്കൂളിൽ എത്തുകയും, 9.15 ന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്. എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും,ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക. വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം. ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ അതത് ദിവസത്തേതാണെന്ന് ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക. ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റെത് എന്ന് ഉറപ്പു വരുത്തി 9.30നു കുട്ടിക്ക് നൽകുക.ചോദ്യ പേപ്പർ കോഡ് എഴുത...