Posts

Showing posts from May 22, 2020

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മാർഗനിർദേശം

Image
  എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗനിർദേശം. ഇതുസംബന്ധിച്ച സർക്കുലർ ഇന്നലെ പുറത്തിറങ്ങി.   ഓരോ വിദ്യാർഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹനസൗകര്യം തുടങ്ങിയവ ഉപയോഗപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ, പട്ടികജാതി-വർഗ വകുപ്പ് എന്നിവയുടെ സഹകരണം ഇക്കാര്യത്തിൽ തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും പ്രയോജനപ്പെടുത്താം.   വിദ്യാലയങ്ങളുടെ വാഹനം ക്രമീകരിച്ചു നൽകുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. ആദ്യം പറഞ്ഞ രീതിയിൽ ഗതാഗത സൗകര്യം ഉറപ്പുവരുത്താൻ പറ്റാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ആർഡിഡി, എഡി,ഡിഇഒ എന്നിവരെ അറിയിച്ച് പരീക്ഷയ്ക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനായി വിദ്യാലയങ്ങൾക്ക് വാഹനം വാടകയ്ക്കെടുക്കാ...