സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ 27 സർക്കാർ, എയ്ഡഡ് കോളേജുകളിലായി 25 പുതിയ കോഴ്സുകൾക്ക് അനുമതി. കേരള, മഹാത്മാഗന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകൾക്കാണ് ഈ അക്കാദമിക വർഷം പുതിയ കോഴ്സുകൾ അനുവദിച്ചത്. പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതുതലമുറ, ഇന്റർഡിസിപ്ലിനറി കോഴ്സുകൾക്കും അനുമതിയുണ്ട്. കോഴ്സുകൾക്കായി 2025 വരെ പുതിയ തസ്തികകൾ സൃഷ്ടിക്കാനാവില്ല. നിലവിലെ അധ്യാപകരെ ഉപയോഗിച്ചു മാത്രമേ കോഴ്സുകൾ നടത്താനാകൂ മാനന്തവാടി ഗവൺമെന്റ് കോളേജ്, കൽപ്പറ്റ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ B.Sc Physics ആരംഭിക്കും. കൽപ്പറ്റ എൻ.എം.എസ്.എം. കോളേജ്, ശാന്തൻപാറ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ Chemistry ബിരുദ കോഴ്സുകൾ ആരംഭിക്കും. മൂന്നാർ ഗവൺമെന്റ് കോളേജിൽ B.Sc Botony ക്ക് അനുമതിയുണ്ട്. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളേജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് കായംകുളം എം.എസ്.എം. കോളേജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻഡേറ്റാ അനലിറ്റിക്സ് കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് എം.എസ് സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഓൺ ബയോസിസ്...