Posts

Showing posts from July 31, 2021

പ്ലസ്ടു കഴിഞ്ഞവർക്ക് കരിയർ കൗൺസലിങ്

Image
പ്ലസ് ടു പൂർത്തിയാക്കിയിരിക്കുന്ന കുട്ടികൾക്ക് സമഗ്രമായ കരിയർ ഗൈഡൻസ് നല്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസന്റ് കൗൺസിലിങ്ങ് സെൽ 2021 ഓഗസ്റ്റ് 1 ന് കരിയർത്തോൺ 2021 നടത്തുന്നു. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിൽ 1000 കുട്ടികൾക്ക് ഒരേ സമയം പങ്കെടുക്കാം. കൂടാതെ CGAC യൂട്യൂബ് ചാനലിൽ പരിപാടി തൽസമയം കാണാവുന്നതുമാണ്.  01/08/2021 രാവിലെ 6.30 മുതൽ രാത്രി 10.30 വരെയാണ് ‘കരിയർത്തോൺ’ എന്ന 16 മണിക്കൂർ ഓൺലൈൻ കരിയർ കൗൺസലിങ് പ്രോഗ്രാം നടക്കുന്നത്  പ്ലസ്ടു കഴിഞ്ഞവർക്കു വിവിധ സെഷനുകളിലായി 35 കരിയർ ഗൈഡുമാർ കൗൺസലിങ് നൽകും. ‘സൂം’ വഴിയും CGAC യുട്യൂബ് ചാനൽ വഴിയും പങ്കെടുക്കാം.  സൂം മീറ്റിങ് ഐഡി : 894 0507 0603  മീറ്റിങ്‌ കോഡ് : 12345 സമയക്രമം:  രാവിലെ 6.30– 9.00:  മെഡിക്കൽ, മെഡിക്കൽ അനുബന്ധ, പാരാമെഡിക്കൽ; 9.30– 11.00:  കൊമേഴ്സ് പഠന സാദ്ധ്യതകൾ  11.30– 2.30:   എൻജിനീയറിങ്  ന്യൂ ജൻ കോഴ്സുകൾ ഡിസൈൻ 2.30 – 5.00:  ഹ്യൂമാനിറ്റീസ്, അധ്യാപനം, ആർട്സ് , സ്‌പോർട്സ്, വിവിധ മത്സര പരീക്ഷകൾ 5.00 – 8....

ഇന്ത്യൻ റെയിൽവേയിൽ പത്താം ക്ലാസ് പാസായവർക്ക് 1664 അവസരങ്ങൾ

Image
മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  1664 അപ്രന്റീസുകള്‍ക്കുള്ള  ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . പത്താംക്ലാസ്സിൽ  50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം . ഓഗസ്റ്റ് 2-നും സെപ്റ്റംബര്‍ 1-നും ഇടയില്‍ അപേക്ഷിക്കാം . തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഉത്തര മധ്യ റെയില്‍വേയുടെ പരിധിയിലെ വര്‍ക്ഷോപ്പുകളില്‍ (പ്രയാഗ് രാജ്, ആഗ്ര, ഝാന്‍സി, ഝാന്‍സി വര്‍ക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളില്‍ 2020-21 വര്‍ഷത്തേക്ക് പരിശീലനത്തിനായി അവസരം ലഭിക്കും  ഒഴിവുകളുടെ  വിശദാംശങ്ങൾ Prayagraj  – Mech. Dept 364 Prayagraj  – Elect Dept 339 Jhansi Division 480 Work Shop Jhansi 185 Agra Division 296 വിദ്യാഭ്യാസ യോഗ്യത:  പത്താം ക്ലാസോ തത്തുല്യമായ പരീക്ഷയോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി പാസായിരിക്കണം.  വെല്‍ഡര്‍ (ഗ്യാസ്, ഇലക്ട്രിക്), വയര്‍മാന്‍, കാര്‍പ്പെന്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം. സാങ്...

സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറക്കി, പേര് ‘സന്ദേശ്’

Image
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ മെസേജിങ് ആപ് പുറത്തിറക്കിയെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയെ അറിയിച്ചു. ‘സന്ദേശ്’ എന്നാണ് പുതിയ മെസേജിങ് ആപ്പിന്റെ പേര്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം. ട്വിറ്ററിന് ബദലായി ‘കൂ’ ആപ് ഉപയോഗിക്കുന്നത് പോലെ വാട്സാപ്പിന് പകരം സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് നീക്കം. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ സന്ദേശ് ആപ് ഉപയോഗിക്കുന്നുണ്ട്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച് തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വാട്സാപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചർ പുറത്തിറക്കുമെന്ന് ഒരു വർഷം മുൻപാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. gims.gov.in പേജിലാണ് സന്ദേശ് ആപ്പിന്റെ കൂടുതൽ വിവരങ്ങളുള്ളത്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുണ്ടെങ്കിൽ ആപ് ഉപയോഗിക്കാൻ സാധിക്കും. ആപ് വഴി ഉപയോക്താക്കൾക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴ...

ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി

  ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫൈനില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3 ആണ്. 600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 5 ആണ്. സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടയ്ക്കേണ്ട അവസാന തീയതിയും ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഓഗസ്റ്റ് 6 ആണ്. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നേടിയത് 85.13 ശതമാനം. വിഎച്ച്എസ്‌ഇക്ക് 80.36% വിജയം.