Posts

Showing posts from May 19, 2022

ഫസ്റ്റ്‌ബെൽ 2.0: കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ് വൺ റിവിഷനും പോർട്ടലിൽ ഓഡിയോ ബുക്കുകളും

Image
  കൈറ്റ്-വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകളുടെ ഭാഗമായി 20 മുതൽ പ്ലസ് വൺ റിവിഷൻ ക്ലാസുകൾ സംപ്രേഷണം തുടങ്ങും. പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷൻ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും എട്ടുക്ലാസുകളിലായാണ് റിവിഷൻ. പുനഃസംപ്രേഷണം ഇതേക്രമത്തിൽ വൈകുന്നേരം 6 മുതൽ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ 8 മുതൽ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യമുള്ള എം.പി.3 ഫോർമാറ്റിൽ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമാകും.പ്ലസ് വൺ ക്ലാസുകളുടെ പൊതുപരീക്ഷയ്ക്കുമുമ്പ് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ ഇൻ പരിപാടികളും ക്രമീകരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും https://firstbell.kite.kerala.gov.in ൽ വിഷയം തിരിച്ച് കാണാനും കേൾക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം:മുഖ്യമന്ത്രിയുടെ കർശന നിർദേശങ്ങൾ ഇവയാണ്

Image
ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചു മാറ്റണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അവയിൽ നിന്നും ഷോക്കേൽക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽ കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽക്കണ്ട് വാഹനം പാർക്ക് ചെയ്യാൻ അതതു സ്‌കൂളുകൾ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോഡരികിലും മറ്റുമായി അലക്ഷ്യമായി പാർക്കു ചെയ്യുന്നത് ഗതാഗതതടസം സൃഷ്ടിക്കും. കുട്ടികൾ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങൾ സ്‌കൂൾ പരിസരത്ത് നിർത്തിയിട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം കുട്ടികളുമായി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകര...