Posts

Showing posts from February 5, 2018

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്ന ചേട്ടന്‍മാര്‍

Image
ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ രക്ഷയില്ല. മയക്കുമരുന്ന് കിട്ടാന്‍ എന്തുംചെയ്യുന്ന അവസ്ഥയിലാകും കുട്ടികള്‍. മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ട എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ മൊബൈല്‍ഫോണ്‍. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതല്‍ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നുസംഘത്തിന്റെ കൈയില്‍പ്പെട്ടിരുന്നു. വീട്ടില്‍ കിട്ടാത്ത സ്നേഹം നല്‍കുന്ന ഇത്തരം ചേട്ടന്‍മാര്‍ തലമുറയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ആദ്യമൊക്കെ കുട്ടിക്കാവശ്യമുള്ളത് വാങ്ങിക്കൊടുക്കാനും ഇതോടൊപ്പം മയക്കുമരുന്ന് നല്‍കാനും ഇവര്‍ ശ്രദ്ധിക്കും. പിന്നെ മയക്കുമരുന്നിന്റെ വാഹകരാകും. ഇത് കിട്ടാന്‍ ലഹരിവില്പനയും മോഷണവുമടക്കം എല്ലാം ചെയ്യും. പ്ളസ് ടു ക്ളാസിലിരിക്കുന്ന കുട്ടി ഇടയ്ക്കിടെ കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നുണ്ട്. എന്നാല്‍ ക്ളാസെടുക്കുന്നത് ശ്രദ്ധിക്കുന്നില്ല. കുറച്ചുകഴിഞ്ഞ് ഉറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി. അവന് നേരേ നില്‍ക്കാനാവ...