Posts

Showing posts from December 16, 2013

സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്

Image
ചൊറിയന്മാർ പല വിധമുണ്ട്.. ചിലർ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയൽ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല.  മറ്റു ചിലർ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ്‌ അവർ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവർ പാർട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാർട്ടിക്കാർ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാർ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും. ഈ മൂന്നാം വിഭാഗത്തിൽ പെട്ട ഒരു ചൊറിയെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മ LDF ന്റെ അനാവശ്യ വഴി തടയൽ സമരത്തിനെതിരെ ധീരമായി പ്രതികരിച്ചപ്പോഴാണ് ചൊറിച്ചിൽ ആദ്യം ആരംഭിച്ചത്. വഴി തടഞ്ഞ രാഷ്ട്രീയ നേതാക്കളുടെയും എം എൽ എ മാരുടെയും ഇടയിലേക്ക് ഒറ്റയ്ക്ക് വന്ന് ആരും എഴുന്നേറ്റു നിന്ന് വിസിലടിച്ചു പോകുന്ന രൂപത്തിൽ പ്രതികരിച്ച ആ വീട്ടമ്മയെ പ്രമുഖ വ്യവസായിയായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്കി അഭിനന്ദിക്കുമെന്നു പ്രഖ്യാപിച്ചപ്പോഴാണ് ചൊറി അതിന്റെ പൂർണ രൂപം പ്രാപി...

ഞാന്‍ മാര്‍ക്‌സിസ്റ്റ് അല്ല -ഫ്രാന്‍സിസ് പാപ്പ

Image
താനൊരു മാര്‍ക്‌സിസ്റ്റ് അല്ലെന്നും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തെറ്റാണെന്നും ഫ്രാന്‍സിസ് പാപ്പ. മാര്‍ക്‌സിസ്റ്റ് ആശയങ്ങളാണ് ഫ്രാന്‍സിസ് പാപ്പ പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശത്തിനിടെയാണ് പാപ്പയുടെ പ്രതികരണം. ജീവിതത്തില്‍ ഒരുപാട് നല്ല മാര്‍ക്‌സിസ്റ്റുകളെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ എതിര്‍ക്കപ്പെടേണ്ടവരാണെന്ന് തോന്നിയിട്ടില്ല. അസമത്വമാണ് ലോകത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഇങ്ങനെ പറയുന്നതുകൊണ്ട് തന്നെയൊരു മാര്‍ക്‌സിസ്റ്റായി കരുതേണ്ടതില്ലെന്നും പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പയുടെ പ്രതികരണം. ഒരു വനിതയെ അടുത്തവര്‍ഷം കര്‍ദിനാളായി നാമനിര്‍ദേശം ചെയ്യുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. വത്തിക്കാനിലെ ഭരണപരിഷ്‌കാരങ്ങള്‍ ശരിയായ ദിശയിലാണെന്നും സമാധാനസന്ദേശവുമായി അടുത്തവര്‍ഷം ഇസ്രായേലും പലസ്തീനും സന്ദര്‍ശിക്കുമെന്നും പാപ്പ വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് റ്റൈമിന്‍റെ സംവത്സരപ്രതിഭ

Image
റ്റൈം മാഗസിന്‍ 2013-ലെ Man of the Year, സംവത്സരപ്രതിഭയായി പാപ്പാ ഫ്രാന്‍സിസിനെ തിരഞ്ഞെടുത്തു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ TIME മാസികയാണ് പാപ്പാ ഫ്രാന്‍സിസിനെ സംവത്സരത്തിന്‍റെ പ്രതിഭയായി ആദരിക്കുന്നത്. വിനയവും മനുഷ്യസ്നേഹവുംകൊണ്ട് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അപൂര്‍വ്വവ്യക്തിത്വത്തിനുള്ള അംഗീകാരമാണിതെന്ന്, ടൈം മാസികയുടെ മുഖ്യപത്രാധിപര്‍ നാന്‍സി ഗിബ്സ് പ്രഖ്യാപനവേദിയില്‍ പ്രസ്താവിച്ചു. ചുരുങ്ങിയ കാലയളവില്‍ സഭയുടെ കാഴ്ചപ്പാടിലും പ്രവര്‍ത്തനശൈലിയിലും പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന ജനപ്രീതിയാര്‍ജ്ജിച്ച പാപ്പായ്ക്കാണ് പ്രതിമാസം 3 ലക്ഷത്തോളം പ്രതികള്‍ വിറ്റഴിക്കുന്ന റ്റൈംമാസിക Man of the Year പദവി നല്കി ആദരിച്ചത്. ഡിസംബര്‍ 11-ാം തിയതി ബുധനാഴ്ച വൈകുന്നേരമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ന്യൂയോര്‍ക്കില്‍ നടന്നത്. 1923-ല്‍ സ്ഥാപിതമായ മാസിക അനുവര്‍ഷം വിശ്വപ്രതിഭകള്‍ക്കു നല്കുന്ന ഐതിഹാസിക ബഹുമതിയാണിത്. ഗുണപരമോ ദോഷപരമോ ആയ വിധത്തില്‍ ലോകത്ത് വാര്‍ത്താപ്രാധാന്യവും ജനശ്രദ്ധയും ആകര്‍ഷിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം റ്റൈം മാസിക ...