Posts

Showing posts from May 27, 2021

ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയം ജൂണിൽ തുടങ്ങും: വിദ്യാഭ്യാസ മന്ത്രി

ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണം ജൂണ്‍ ഒന്നിന് ആരംഭിച്ച് 19 ന് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തീയതികളിലായി നടത്തും. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിർണയം ജൂണ്‍ 7 ന് ആരംഭിച്ച് 25 ന് പൂർത്തിയാക്കും. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അധ്യാപകരേയും റ്റിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനായി 2 ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്എസ്എല്‍സി/റ്റിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനും തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. 2021-22 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് മന്ത്ര...

വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം

Image
നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും ബാധകമാകുന്ന പുതിയ നിയമങ്ങൾ എന്ന തരത്തിലാണ് ഇപ്പോൾ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്  ‘ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാൽ- നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകൾ കണ്ടാൽ- നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും.” കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു ഫോർവേഡ് വൈറൽ മെസ്സേജാണിത്. സത്യത്തിൽ കഴിഞ്ഞ വർഷവും ഈ മെസ്സേജ് പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വൈറലാകുന്ന മെസ്സേജുകൾ എല്ലാം ഫേക്ക് മെസ്സേജുകൾ ആണെന്നതാണ് വാസ്തവം. നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും ബാധകമാകുന്ന പുതിയ നിയമങ്ങൾ എന്ന തരത്തിലാണ് ഇപ്പോൾ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം മെസ്സേജുകളുടെ ഉറവിടം കണ്ടുപിടിക്കുന്നതിനെതിരെ വാട്സാപ്പ് കോടതിയെ സമീപിച്ച സമയത്താണ് ഇത് കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. വാട്സാപ്പ് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത എന്തെന്നാൽ, വാട്സാപ്പ...