പോളിംഗ് 74.9%, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ജില്ലയിലെ 13 മണ്ഡലങ്ങളിലായി ആകെയുള്ള 2255275 വോട്ടര്‍മാരില്‍ വോട്ടു രേഖപ്പെടുത്തിയത് 74.9ശതമാനം പേര്. പുതുക്കാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 78.41 ശതമാനം പേര് ഇവിടെ വോട്ടുരേഖപ്പെടുത്തി. ഏറ്റവും കുറവ് തൃശൂര്‍ മണ്ഡലത്തിലാണ്. 69.3 ശതമാനം പേരാണ് ഇവിടെ വോട്ടുരേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്തുന്നതിന് സഹകരിച്ച എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടും ജില്ലാ ഇലക്്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ജി. തോമസ് പ്രത്യേകം നന്ദി അറിയിച്ചു. ഓരോ മണ്ഡലത്തിലെയും ആകെ വോട്ട്, പോള്‍ ചെയ്ത വോട്ട്, പോളിംഗ് ശതമാനം എന്ന ക്രമത്തില്‍: ചേലക്കര(1,73,352; 1,32,699;76.5), കുന്നംകുളം(1,73,993; 1,31,057; 75.32), ഗുരുവായൂര്‍(1,78,107; 1,28,074; 71.91), മണലൂര്‍ (1,89,796; 1,39,067; 73.27), വടക്കാഞ്ചേരി (1,77,837; 1,38,602; 77.94), ഒല്ലൂര്‍(1,76,637; 131289; 74.33), തൃശൂര്‍ (161697; 112061; 69.3), നാട്ടിക (179470; 128262; 71.47), കൈപ്പമംഗലം (151281; 116807; 77.21), ഇരിങ്ങാലക്കുട (174061;...