courtesy : http://payyancs.blogspot.in/ പരീക്ഷയെക്കാള്‍ പേര് കേട്ട ചില മിത്തുകളെക്കുറിച്ച്; മിഥ്യാധാരണകളെക്കുറിച്ച് സിവില്‍ സര്‍വീസ് പരീക്ഷയെപറ്റി പറയുമ്പോള്‍ കുറച്ചു മിത്തുകളെ (കെട്ടുകഥകളെ)പ്പറ്റി പറയാതെ വയ്യ. കാര്യം പറഞ്ഞു വരുമ്പോള്‍ ,നമുക്ക് ഒരു സൂപ്പര്‍ ഹീറോ ഇമേജ് ഒക്കെ തരുന്നവ ആണ് ഇവയില്‍ പലതും.അത് കൊണ്ട് ഇവയെ പൊളിച്ചടുക്കുന്നത് സത്യം പറഞ്ഞാല്‍ നഷ്ടമാണ് :P.എങ്കിലും ഇവയൊക്കെ കേട്ട് പേടിച്ചു പരീക്ഷ എഴുതണോ വേണ്ടയോ എന്ന് ആലോചിച്ചു നടന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഇവയില്‍ കുറച്ചെങ്കിലും പോളിച്ചെഴുതാതെ വയ്യ. 1)മിത്ത്- "സിവില്‍ സര്‍വീസ് പരീക്ഷ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയാണ്." വാസ്തവം- സിവില്‍ സര്‍വീസ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതുന്ന പരീക്ഷയാണ് എന്ന് തോന്നുന്നു(അത് തന്നെ സംശയം ആണ്;നമ്മുടെ LDC പരീക്ഷയൊക്കെ എത്ര പേര് എഴുതുന്നുണ്ടാവും?) പരീക്ഷ ഉയര്‍ന്ന രീതിയില്‍ ജയിച്ചാല്‍ കിട്ടുന്ന തൊഴില്‍/പ്രവര്‍ത്തന അവസരങ്ങളുടെ കാര്യത്തിലും ഇതൊരു വലിയ പരീക്ഷ തന്നെ.ഒരു വര്‍ഷത്തിനുള്ളില്‍ അസിസ്റ്റന്റ് കളക്ടറും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടും...