Posts

Showing posts from December 30, 2010

ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കില്‍ ഇനി ഫൈന്‍

Image
തുടര്‍ച്ചയായ 24 മാസങ്ങള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് മരവിപ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിബന്ധന പ്രകാരമാണ് ഇത്. ഉപഭോക്താക്കള്‍ അക്കൗണ്ടു വഴി ഇടപാടുകള്‍ ഒന്നും നടത്താതിരുന്നാല്‍ ഇനി അക്കൗണ്ട് ഓട്ടോമാറ്റികലായി തന്നെ ഇന്‍-ഓപറേറ്റീവ്, ഡോര്‍മെന്‍റ് എന്ന് തരം തിരിക്കപ്പെടും. ഡെബിറ്റ്, ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും തേഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളും ഉള്‍പ്പെടയുള്ള ഇടപാടുകളാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കൗണ്ടില്‍ മിനിമം തുക ഇല്ലാത്തതിന്‍റെ പേരില്‍ ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേപോല നിക്ഷേപങ്ങളിലുള്ള പലിശ ബാങ്ക് തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുകയാണെങ്കില്‍ അത് ഉപഭോക്താകവ് നടത്തുന്ന ഇടപാടായി കണക്കാക്കും. ഇത് അക്കൗണ്ട് പ്രവര്‍ത്തനനിരതമായി തന്നെ തുടരാന്‍ സഹായിക്കും. പതിവായി ചെറിയ ഇടപാടുകള്‍ നടത്തുന്നത് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാവുന്നതു തടയാന്‍ സഹായിക്കും. അതായത് എടിഎം വഴിയുള്ള പിന്‍വലിക്കലും പേമെന്‍റുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്തെങ്കിലും കാരണത്താല്‍ മറ്റു രാജ്യങ്...

ദര്‍ശന തിരുനാളിന് കൊടിയേറി

Image
സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ ദര്‍ശന തിരുനാളിന് കൊടിയേറി. തീര്‍ഥ കേന്ദ്രം സഹവികാരി ഫാ. സജു വടക്കേത്തലയാണ് തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. ജനുവരി ഒന്ന്, രണ്ട് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അബൂക്കന്‍, ട്രസ്റ്റി പി.കെ. ജോസ്, ദര്‍ശനസഭ പ്രസുദേന്തി ഫ്രാന്‍സിസ് വാഴപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് നടക്കുന്ന മതബോധന വാര്‍ഷികാഘോഷചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ വിന്‍സെന്‍റ് ആലപ്പാട്ട് പള്ളിയുടെ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. മാരാംകോട് ഇടവകയില്‍ നിന്നും ഫാ. ഷിബു നെല്ലിശേരിയുടെ നേതൃത്വത്തില്‍ വെളയനാട് പുരാതനദേവാലയത്തില്‍ എത്തിച്ചേര്‍ന്ന 25 അംഗ പ്രഥമ തീര്‍ഥാടകസംഘത്തിന് ദേവാലയത്തില്‍ സ്വീകരണം നല്‍കി.

പാവറട്ടിയില്‍ കരിസ്മാറ്റിക് ഫയര്‍ ഫീസ്റ്റ്

അതിരൂപതാ കരിസ്മാറ്റിക് ഗ്രാന്‍ഡ്‌കോണ്‍ഫറന്‍സ് ഫയര്‍ ഫീസ്റ്റ്- 2010 പാവറട്ടി പാരിഷ് ഹാളില്‍ തുടങ്ങി. മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ബിജു പാണേങ്ങാടന്‍, ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോസ് പുതുക്കരി, ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാണിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ സണ്ണിതേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. കുര്‍ബ്ബാന, പ്രവചനപ്രഘോഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ചര്‍ച്ച, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ ബുധനാഴ്ച കോണ്‍ഫറന്‍സില്‍ സന്ദേശം നല്‍കി.