Posts

Showing posts from March 1, 2025

മാർഗ്ഗ ദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 024-25 സാമ്പത്തിക വർഷത്തെ മാർഗ്ഗ ദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി  മാർച്ച് 9 ന് വൈകിട്ട് 5 മണി വരെ.   അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്‌കോളർഷിപ് തുകയായി അനുവദിക്കുന്നത്.  കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല.   30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. ആവശ്യമായ രേഖകള്‍ വരുമാന സർട്ടിഫിക്കറ്റ് ജാതി  സർട്ടിഫിക്കറ്റ് ബാങ്ക് പാസ് ബുക്ക് പകർപ്പ്റേ റേഷന്‍ കാർഡിന്റെ പകർപ്പ് ആധാറിന്റെ കോപ്പി ഭിന്നശേഷി സർ...