Posts

Showing posts from January 21, 2011

അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി; പരീക്ഷാക്കാലത്തിനുമുന്പേ സ്കൂളുകള്‍ അടച്ചിടേണ്ടിവരും

അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതോടെ വാര്‍ഷികപരീക്ഷയ്ക്കു തയാറെടുക്കുന്നതിനു തൊട്ടുമുന്പേ സംസ്ഥാനത്തെ സ്കൂളുകള്‍ അടച്ചിടേണ്ട ഗതികേടാവും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചുവരെയുള്ള കാലയളവില്‍ സെന്‍സസെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി അധ്യാപകര്‍ക്കു 13 ദിവസത്തോളം അവധി നല്കും. എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ ഒഴികെ മിക്ക അധ്യാപകര്‍ക്കും സെന്‍സസ് ഡ്യൂട്ടി നല്‍കിയിട്ടുള്ളതിനാല്‍ സ്കൂളുകള്‍ അടച്ചിടാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയാണ്. സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവര്‍ നിശ്ചിതസമയത്തിനുള്ളില്‍ വിവരങ്ങള്‍ (ഡേറ്റ) ശേഖരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും നിര്‍ദേശമുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയെപ്പാലും ബാധിക്കുന്നതാണ് ഈ തീരുമാനം. കൂടാതെ വാര്‍ഷികപരീക്ഷയ്ക്ക് ഒരുങ്ങുന്ന സമയമായതിനാല്‍ അധ്യാപകരില്ലാതെ വരുന്നതു വിദ്യാര്‍ഥികളെയും ബാധിക്കും. സിലബസ് തീര്‍ക്കാനും എടുത്ത വിഷയങ്ങള്‍ റിവിഷന്‍ നടത്താനുമുള്ള വിലപ്പെട്ട സമയമാണ് അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിച്ചതിലൂടെ നഷ്ടപ്പെടുക. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥ...