വോട്ടെടുപ്പ് കഴിഞ്ഞു; സ്കൂൾ ചുമരുകളിലെ ‘ആമയും മുയലും’ കാണാതായി’
വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാവരും പോയപ്പോൾ പ്രൈമറി സ്കൂളുകളുടെ ഭിത്തികളിൽ നിന്നകന്നത് ബാലസൗഹൃദം. ചിത്രം വരച്ച് ആകർഷകമാക്കിയിരുന്ന ഭിത്തികളെ പലയിടത്തും തിരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകൾ മറച്ചു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കുടുതൽ ഇക്കുറി ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. ആമയുടെയും മുയലിന്റെയും ആനയുടെയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്ത്, വീണ്ടും ചിത്രം വരച്ചുചേർക്കേണ്ട ബാധ്യത സ്കൂൾ പി.ടി.എ.ക്കും അധ്യാപകർക്കുമായി. എന്നാൽ, സ്കൂളുകളിലെ ചിത്രങ്ങൾ നശിപ്പിക്കാതെ വോട്ടെടുപ്പ് നടത്തിയ ധാരാളം ഉദ്യോഗസ്ഥരുമുണ്ട്. ഭൂപടങ്ങൾ വരച്ചതിന് മുകളിലും പശവച്ച് പോസ്റ്ററുകൾ ഒട്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ബൂത്തിലേക്ക് നാല് പ...