Posts

Showing posts from May 30, 2025

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനം

Image
ജൂൺ 2 ന് ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തോടൊപ്പം ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവരുന്നു. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന വിവിധ അനുഭവങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാൽ, ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നിർബന്ധമാണ്. വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യ വികസനത്തിനായി സ്കൂൾ തലത്തിൽ വിവിധ വകുപ്പുകളും ഏജൻസികളും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങളിൽ വർദ്ധിച്ചു വരുന്ന അക്രമപ്രവണത, ലഹരിസാധനങ്ങളുടെ ഉപയോഗം, മാനസിക സമ്മർദ്ദം, അപകടകരമായ വാഹന ഉപയോഗം, ഡിജിറ്റൽ ആസക്തി, റാഗിംഗ് തുടങ്ങിയ പ്രശ്നങ്ങൾ ശാസ്ത്രീയമായി നേരിടേണ്ടത് അനിവാര്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി, വിദ്യാർത്ഥികളെ പോസിറ്റീവ് മനോഭാവങ്ങളിലേക്കും ആരോഗ്യകരമായ നിലപാടുകളിലേക്കും വഴി നയിക്കാൻ വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ പരിശീലന മോഡ്യൂളുകൾ വികസിപ്പിച്ചു. ഈ മോഡ്യൂളുകൾ മേയ് 22, 23, 24 തീയതികളിൽ വീണ്ടും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തി. തുടർന്ന്,...

കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ - SRG മൊഡ്യൂള്‍ തയ്യാറാക്കല്‍ മാര്‍ഗരേഖ

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ ജൂണ്‍ 3 മുതല്‍ 13 വരെ തീയതികളില്‍ കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ ആയി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഓരോ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൊഡ്യൂളുകള്‍ തയ്യാറാക്കി അവയുടെ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നതിനുള്ള മാര്‍ഗരേഖ പുറത്തിരക്കിയിട്ടുണ്ട് . എല്‍ പി. യു പി , ഹൈസ്‍കൂള്‍ തലങ്ങളില്‍ മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഉപാധികളുടെ സോഫ്‍റ്റ് കോപ്പികള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പ് മൊഡ്യൂള്‍  വികസിപ്പിക്കല്‍ മാര്‍ഗരേഖ ഇവിടെ വിവിധ വിഷയങ്ങളുടെ മൊഡ്യൂള്‍ രീപീകരണത്തിന് സഹയാകരമായ ഉപാധികളുടെ സോഫ്‍റ്റ്‍കോപ്പികള്‍ വളരുന്ന കുട്ടികള്‍ക്കൊപ്പം - രക്ഷിതാവറിയാന്‍ കൈപ്പുസ്‍തകം ജീവിതപാഠം കൈപ്പുസ്‍തകം തെളിവാനം വരക്കുന്നവര്‍...

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് 2ന്: പ്രവേശനം 3മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ജൂൺ 2ന്. ജൂൺ 2 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 3 രാവിലെ 10 മണി മുതൽ പ്രവേശനം നടക്കും. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 5ന് വൈകിട്ട് 5 മണി വരെ നടക്കും. അപേക്ഷയിൽ ചേർത്തിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളിൽ നേരിട്ട് ഹാജരാകണം ഫൈനൽ കൺഫർമേഷൻ ഇല്ലെങ്കിലും പരിഗണിക്കും പ്രതികൂല കാലാവസ്‌ഥ കാരണം ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് ‌വൺ ട്രയൽ അലോട്ട്മെൻറിൽ അപേക്ഷകൾ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകാൻ കഴിയാത്ത അപേക്ഷകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അലോട്ട്മെന്റിനായി പരിഗണിക്കും