Posts

Showing posts from June 17, 2009

അഡ്മിഷന്‍ ടിക്കറ്റ്

രണ്ടാവര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ / ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് പേരു രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിഷന്‍ ടിക്കറ്റ് www.vhsexaminationkerala.gov.in എന്ന സൈറ്റില്‍ ലഭിക്കുമെന്നു പരീക്ഷാ സെക്രട്ടറി അറിയിച്ചു. പ്രിന്‍സിപ്പല്‍മാര്‍ അവരവരുടെ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാ സെന്‍ററിന്‍റെ പേര് രേഖപ്പെടുത്തി ഫോട്ടോ അറ്റസ്റ്റ് ചെയ്ത് നല്‍കണം

അതിരൂപത യുവജനദിനാഘോഷം പാവറട്ടിയില്‍

അതിരൂപത യുവജനദിനാഘോഷം ജൂലൈ 12ന് പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തില്‍ വച്ച് ആഘോഷിക്കും. പാവറട്ടിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അതിരൂപത വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥകേന്ദ്രം വികാരി ഫാ.ജോസ് പുന്നോലിപറന്പില്‍ അധ്യക്ഷനായിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഐ ലാസര്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത യുവജന ഡയറക്ടര്‍ ഫാ.ഡേവിസ് പനംകുളം, കെസിഐhFം അതിരൂപത പ്രസിഡന്‍റ് സജി ജോസഫ്, ടി.ജെ ജോഷി, സി.ഒ ഓസേപ്പ്, ടി.ജെ സൈമണ്‍, ജിയോ മേലിട്ട്, ജ്യോതിഷ് ബ്രഹ്മകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു