Posts

Showing posts from March 7, 2011

ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

Image
രാജ്യത്ത് ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മൂന്നര പതിറ്റാണ്ടായി ജീവച്ഛവമായി കഴിയുന്ന മുംബൈ സ്വദേശിനിയെ ദയാവധത്തിനു വിധേയയാക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുംബൈയില്‍ നഴ്‌സായിരുന്ന അരുണാ ഷൗണ്‍ബാഗിനു വേണ്ടി എഴുത്തുകാരിയായ പിങ്കി വിരാനിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക കേസുകളില്‍ നിഷ്‌ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോടെ ആകാമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. ഭക്ഷണവും മരുന്നും ഉപേക്ഷിച്ചുള്ളമരണം അനുവദിക്കാം. ഇതിനായി പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലെ കിംഗ് എഡ്വേഡ് സ്മാരക ആസ്​പത്രിയിലെ ജീവനക്കാരന്‍ ബലാത്സംഗംചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അരുണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നായ്ക്കളെ കെട്ടുന്ന ചങ്ങല അരുണയുടെ കഴുത്തില്‍ മുറുക്കി വലിക്കുകയായിരുന്നു. തുടര്‍ന്ന് തലച്ചോറിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലാവുകയും ചെയ്തു. കാഴ്ചയില്ല. കേള്‍ക്കാനും കഴിയില്ല. അരച്ച ഭക്ഷണമേ നല്‍കാന്‍ കഴിയൂ. 60 വയസ്സായി ഇപ്പോള്‍ അരുണയ്ക്ക്. ജീവച്ഛമായി...

പേ റിവിഷനു ശേഷം പുതിയ ശമ്പളം എത്രയാണെന്നു നോക്കിയോ?

Image
പേ റിവിഷനു ശേഷം പുതിയ ശമ്പളം എത്രയാണെന്നു നോക്കിയോ? Pay fixation Excel Program