Posts

Showing posts from July 7, 2016

എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.

🍒🐬ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.🍒🐬 താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. 😡😏 " അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺ " ശരി എന്താണ് ചോദ്യങ്ങൾ ? " 🌟🐬ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊" " ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."  "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. 🍎🐬ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"  "അല്ല. അതിനു വിപരീതമാണ്."  "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺. 🍒🐬മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ്...

ദേശാടനകിളി

ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും.  അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സി...

🙏ഒരു നല്ല സന്ദേശം

മരിച്ചാലുടനെ നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു.😳 നമ്മളെപ്പറ്റി ബോഡി കൊണ്ട് വന്നോ ബോഡി എപ്പഴാ  എടുക്കുന്നത്, എന്നിങ്ങ നെയാകും ചോദ്യങ്ങൾ,,,,,,,😔 നമ്മുടെ പേരുപോലും ആരും പറയില്ല. ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ  ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം...😢 അത്രയേ ഉള്ളൂ...നമ്മൾ🙄 അതിനാൽ  ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക.🙏 നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...🎬🏏📱 മാതാ പിതാക്കളെ ജീവിതാവസാനം  വരെ സ്നേഹത്തോടെ പരിചരിക്കുക...👴👵⛱ ധരാളം യാത്രകൾ ചെയ്യുക പ്രകൃതിയെ ആസ്വദിക്കുക. ..🚘🚝 ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ...🍧👔👗 വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.😂 ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.💃👯 മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക 🌠 നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനുതുല്യം സ്നേഹിക്കുക...👬 എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രെദ്ധിക്കുക...🏃🏻 ഫോ...

ഫാ. ബോബി ജോസ് കപ്പൂച്ചിൻ

പിങ്ക് ബസ്സുകളും, കാറുകളും, പെട്രോളിങ്ങും, പൊതുവാഹനങ്ങളിൽ പ്രത്യേക സീറ്റും, ഗേൾസ് സ്ക്കുളും, കോളേജുകളും, ലേഡീസ് ഓൺലി കമ്പാർട്ട്മെന്റുകളും ഒന്നുമല്ല സ്ത്രീകൾക്ക്‌ വേണ്ടത്....... ഒരുപക്ഷേ, ആദ്യമൊക്കെ അവർക്കും അത് സൗകര്യമായി തോന്നിയേക്കാം. പക്ഷേ കാലക്രമത്തിൽ ഇതൊക്കെ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ രൂപപ്പെടലിന് വിഘാതമായിത്തീരും, തീർച്ച...... വേണ്ടത് ആൺകുട്ടികളും പെൺക്കുട്ടികളും ഒരുമിച്ച് വിദ്യ തേടുന്ന വിദ്യാലയങ്ങളാണ്. സ്ത്രീയും പുരുഷനും ഇടകലർന്ന് യാത്ര ചെയ്യുന്ന പൊതു വാഹനങ്ങളാണ്. സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രവേശനമുള്ള ദേവാലയങ്ങളാണ്. ശാരീരികമായ ചില വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ അവളും ഞാനും ഒന്നു തന്നെ എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന അന്നേ നമ്മുടെ സമൂഹം ആരോഗ്യകരമായ ഒന്നായിത്തീരൂ. ഒന്നു പരസ്പരം മിണ്ടുവാനും സൗഹൃദങ്ങൾ പങ്ക് വെക്കാനും അനുവാദമില്ലാത്ത സമൂഹത്തിൽ വളരുന്ന ആണും പെണ്ണും ഒരുപോലെ അപകടകാരികളായിരിക്കും. തങ്ങൾ സമൂഹത്തിന്റെ പരസ്പര പൂരകങ്ങളായ ഘടകങ്ങളാണെന്നും, പരസ്പരം മത്സരിക്കേണ്ട വരല്ലെന്നും തിരിച്ചറിയുന്ന ഒരു കാലത്തേ നമ്മുടേത് ഒരാധുനിക സമൂഹമാകൂ.... അല്ലാത്ത കാലത്തോളം കേരളം ...

വേതാളം...

വേതാളം... സർവ്വജ്ഞാനിയാണ് . വേദശാസ്ത്രപുരാണങ്ങളും ഉപനിഷത്തും ഇതിഹാസങ്ങളും വ്യാകരണവും ഛന്ദസ്സും ഗണിതവും ജ്യോതിശാസ്ത്രവും ആയുർവേദവും തുടങ്ങി എല്ലാം അറിയുന്ന രക്ഷസ്സ്... പൂർവ്വജന്മത്തിൽ പഠനവും സന്ധ്യാവന്ദനവും ഭിക്ഷാടനവും കൊണ്ടു  ജീവിച്ച ഒരു സാധു ബ്രാഹ്മണൻ.. അറിയാതെ ബ്രഹ്മഹത്യ ചെയ്തു.. അതിൻറെ പാപഫലത്താൽ രക്ഷസ്സായി.. വേതാളമായി... കോടാനുകോടി ദശാബ്ദകാലം വടവൃക്ഷത്തിൽ തലകീഴായി കിടക്കാനാണ് ശാപം കിട്ടിയത്... ആര് വേതാളത്തെക്കാൾ ജ്ഞാനിയായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി  ആയിരം വട്ടം തോൽപ്പിക്കുന്നുവോ അന്ന് വേതാളത്തിനു മോക്ഷം. അഥവാ അതിനു മുന്നെ ഉത്തരം ശരിയായി നൽകിയില്ലെങ്കിൽ അവരെ ഭക്ഷിച്ചു വടവൃക്ഷത്തിൽ കിടന്നടുക, നിദ്രപ്രാപിക്കുക... . . . വിക്രമാദിത്യൻ  വീണ്ടും വീണ്ടും വേതാളത്തെ തോൽപിച്ചു വടവൃക്ഷത്തിൻറെ ശാഖഭേദിച്ചു  വേതാളത്തെ കെട്ടിവരിഞ്ഞു ചുമലിൽ എടുത്തു ചുടുകാട്ടിലേക്കു നടന്നു.. ഒരിക്കൽ വേതാളം ചോദിച്ചു.. അല്ലയോ രാജൻ, ഈ ലോകത്ത് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്, അതിൻറെ  മഹനീയതക്ക് കാരണം എന്താണ്.. ഇതിന്  അങ്ങ് ഉത്തരം നൽകിയില്ലെങ്കിൽ അങ്ങേയുടെ ശിരസ്സ്...

മുഴുവൻ വായിക്കണം....

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ  പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി  ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു..  ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ,  അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു.. ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,,  തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌.. എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി....  കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു..  ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡേ...

നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍

വൃത്തിയുള്ള വസ്ത്രം ധരിച്ചു  അതിരാവിലെ കുർബാനക്കായി പള്ളിയിലേക്ക് പുറപ്പെട്ടു. 😇😇 വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ചളിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി  ശരീരം  വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില്‍ അയാള്‍ തെന്നി വീണ സ്ഥലത്ത് ഒരാള്‍ ഒരു വിളക്കുമായി നില്‍പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അപരിചിതന്‍ പറഞ്ഞു താങ്കള്‍ രണ്ടു തവണ ഇവിടെ വീഴുന്നത്  ഞാന്‍ കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന്‍ ഒരു വിളക്ക് കൊണ്ട് വന്നതാണ്‌.  അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം  അകത്തേക്ക് ക്ഷണിച്ചെങ്കിലും  അയാള്‍ വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന്‍ കഴിയില്ല . ഞാന്‍ പിശാചാണ്. 👹👹👹 ഇത്...

കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ . ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌ . വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ... ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ .... !  പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... ! കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌ . ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌ ...... ! അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക... Dr APJ അബ്‌ദുൽ കലാം...

❤ സൗഹൃദം ❤

രാവിലെ  വീട്ടിലേക്കുള്ള  ചില   സാധനങ്ങൾ  വാങ്ങുന്നതിനു പുറത്തുപോയി . ആ  യാത്രയിൽ  കണ്ട  ഒരു  കാഴ്ച്ച  എന്നെ  വല്ലാതെ ആകർഷിച്ച  ഒന്നായിരുന്നു .  👀 👀 👀 👀 👀 👀 👀 കുറച്ചു  കോളേജ്കുട്ടികൾ ! അതിൽ  രണ്ടു ആൺകുട്ടികളും  മൂന്നു  പെൺകുട്ടികളും . ഞാൻ  കേറിയ  കടയിൽനിന്നും  അവരും എന്തൊക്കെയോ  സാധനങ്ങൾ  വാങ്ങുന്നു . പരസ്പ്പരം  അവർ  സംസാരിക്കുന്ന  രീതി  എന്നെ  അതിശയിപ്പിച്ചു  . ആംഗ്യഭാഷയിൽ  അവർ  പറയാനുള്ള  കാര്യങ്ങൾ  പരസ്പ്പരം  കൈമാറുന്നു . എല്ലാവരും  വളരെ  സന്തോഷത്തിലുമാണ് . കടയിലുള്ള  എല്ലാവരുടെയും ശ്രദ്ധ  അവരിലേക്കാണ് . അവർ  അതൊന്നും ശ്രദ്ധിക്കുന്നതേയില്ല ! എല്ലാവരുടെയും  ചിന്തപോലെതന്നെ  അവർക്കാർക്കും  സംസാരിക്കാനുള്ള  കഴിവ്  കാണില്ല  എന്ന്തന്നെ  എനിക്കും  തോന്നി . വല്ലാത്ത  ഒരു  വേദന  ആ  കാഴ്ച്ച  എനിക്ക്  നൽകി . മറ്റ...

the Brilliant Konon's

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്. ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി. പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു. ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു. സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി. പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു. അവരാരണ്? അമ്മക്കിളി പറഞ്ഞു:- 'ഇവര്‍ മനുഷൃര്‍- അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു. ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്. മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും. കുഞ്ഞുക്കിളി ചോദിച്ചു:- ...