E-GRANTZ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC,ST,OEC,OBC,OBC-H, General(Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്. OBC,OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. SC,ST,OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല. ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാൻ സാധിക്കില്ല അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ Admission Memo SSLC Certificate +2 Mark list Community Certificate /Caste Certificate Income Certificate Nativity Certificate Bank Passbook Aadhaar Copy Hostel Inmate Certificate Degree Certificate ( For PG Students) അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്. ഇതിന് ആ...