Posts

Showing posts from March 13, 2026

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെ

Image
എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരം എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചു നൽകുന്ന ഇനങ്ങൾക്ക് യഥാക്രമം 20,17,14 മാർക്ക് നൽകും. കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ (19 തൽസമയ ഇനങ്ങൾക്ക് മാത്രം), സ്പെഷ്യൽ സ്കൂൾ, കലോത്സവം, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് ...