Posts

Showing posts from May 18, 2025

നൈപുണി വികസന കേന്ദ്രങ്ങള്‍ (Skill Development Centers)

Image
നമ്മുടെ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആധുനിക ലോകത്ത് തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവും ആവശ്യമായ നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച STARS  (Strengthening Teaching Learning Results for States) പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബി ആര്‍ സി പരിധികളിലും ഓരോ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് 210 സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളിലേക്കുള്ള അഡ്‍മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 24 ആണ്. 15 മുതല്‍ 23 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.   അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതകള്‍ക്കും അനുയോജ്യമായ വൈദഗ്ധ്യം യുവജനങ്ങള്‍ക്ക് നല്‍കി അവരെ പ്രാപ്‍തരാക്കുക എന്നതാണ് ഈ സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളുടെ ലക്ഷ്യം. 15 വയസ് മുതല്‍ 23 വയസ് വരെ Out of School കുട്ടികള്‍ (പഠനം അവസാനിപ്പിച്ചവര്‍ക്കും) ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും . ഓരോ സ്‍കില്‍ ഡെവലപ്പ്മെന്റ് കേന്ദ്രങ്ങളിലും 25 വിദ്യാര്‍ഥികള്‍ക്ക് വീതം പ്ര...