Posts

Showing posts from December 19, 2010

വിദ്യാഭ്യാസ അവകാശനിയമം; ആശയക്കുഴപ്പവും ആശങ്കകളും ഏറെ

Image
അടുത്ത അധ്യയനവര്‍ഷം മുതല്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്പോള്‍ സംസ്ഥാനത്തു വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍ ആശയക്കുഴപ്പവും ആശങ്കകളും ഏറുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതോടെ അധ്യാപക സംഘടനകളുള്‍പ്പെട വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധതലങ്ങളിലുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനുള്ള മാനേജ്മെന്‍റ് കമ്മിറ്റികളുടെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഉത്ക്ണ്ഠ എയ്ഡഡ് മാനേജ്മെന്‍റുകള്‍ ഉയര്‍ത്തുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയമായും വിഭാഗീയമായും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഈ കമ്മിറ്റികള്‍ ഇടപെടുമോ എന്നതാണ് ഭയം. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നാണു നിര്‍ദേശം. രാഷ്ട്രീയമായി ചേരിതിരിഞ്ഞു വോട്ടെടുപ്പുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാരിനാകുന്നില്ല. അധ്യാപക, രക്ഷാകര്‍തൃ സമിതി...

അമിതാധികാരം സ്വീകാര്യമല്ല -ജി.എസ്.ടി.യു

വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനായി ലിഡാ ജേക്കബ്ബ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആക്ടില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അധ്യാപകസമൂഹത്തിന്റെ അവകാശങ്ങളെ കവരുന്നതാണെന്ന് ജി.എസ്.ടി.യു. അഭിപ്രായപ്പെട്ടു. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അണ്‍ എയ്ഡഡ് മേഖലയെ കൂടുതല്‍ താലോലിക്കുന്ന സമീപനം സ്വീകരിക്കുന്ന രീതിയില്‍ പ്രതിഷേധമുണ്ടെന്ന് ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ജനറല്‍ സെക്രട്ടറി ടി. വിനയദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

simplest way to download youtube video

simplest way to download youtube video: play the video in youtube. then change only YOUTUBE to VOOBYS. then clik ok ex:http://www.youtube.com/watch?v=NktlrixHG78&feature=topvideos to http://www.voobys.com/watch?v=NktlrixHG78&feature=topvideos then click any of the versions. click download thats all!!!!!!