ഇനിയും അപേക്ഷിക്കാൻ കഴിയുന്ന കോഴ്സുകൾ
ഈ വിഷമഘട്ടത്തിലും ശ്രദ്ധ വിടാതെ പ്രയത്നിച്ച് +2/VHSE പരീക്ഷ അഭിമുഘീകരിച്ച പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. പരീക്ഷകൾ കഴിഞു, വിശ്രമത്തിനൊപ്പം അടുത്ത പഠനവഴിയിലേക്കു വേണ്ട തയ്യാറെടുപ്പ് കൂടി ചെയ്യുവാൻ മറക്കല്ലേ. സാധാരണ പോലെ ഒന്ന് വിശ്രമിക്കാം എന്ന് കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. വിശ്രമവും എന്റെർറ്റൈന്മെന്റും വേണം അതിനൊപ്പം കുറച്ചു സമയം കോഴ്സുകളെ കുറിച്ച് മനസിലാക്കാനും അപേക്ഷ അയക്കേണ്ടവക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുവാനും പ്രവേശന പരീക്ഷകൾ ഉണ്ടെങ്കിൽ അതിനു തയ്യാറെടുക്കുവാനും മറക്കരുത്. ഓർക്കുക, +2 വിന് ശേഷം ഉള്ള തുടർപഠനം കണ്ണ് അടച്ചു യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്യേണ്ട കാര്യം അല്ല, കൃത്യമായി ആലോചിച് പ്ലാൻ ചെയ്യേണ്ടതാണ്. എല്ലാവർക്കും പരീക്ഷയിൽ വിജയവും നല്ലൊരു കരിയറും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും അപേക്ഷിക്കുവാൻ അവസാന തിയതി കഴിയാത്ത പ്രമുഖ സ്ഥാപനങ്ങളും കോഴ്സുകളും ഉണ്ട്, താഴെ കൊടുത്തിരിക്കുന്നതിൽ നിങ്ങൾക്ക് യോജിച്ചത് ഉണ്ടെങ്കിൽ അപേക്ഷിക്കുക. മടിക്കാതെ കരിയർ വിവരങ്ങൾ മനസിലാക്കി പ്രവർത്തകുക. (+2 വിന് ശേഷം ഉള്ള കോഴ്സുകൾ മാത്രം വിശദീകരിച്ചിരിക്കുന്നു👇) ...