Posts

Showing posts from August 20, 2020

കരസേനയിൽ വനിതാ പോലീസ് : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

Image
കരസേനയിലെ വുമൺ മിലിട്ടറി പോലീസ്  വിഭാഗത്തിൽ വനിതകൾക്ക്  സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിൽ 99 ഒഴിവ്.  ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ആർക്കൊക്കെ അപേക്ഷിക്കാം  അവിവാഹിതരായ സ്ത്രീകൾ കുട്ടികളില്ലാത്ത വിധവകൾ വിവാഹമോചിതർ  സർവീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം. പക്ഷേ, ഇവർ പുനർവിവാഹം നടത്തിയിരിക്കത്.  അപേക്ഷ അയച്ചതിനുശേഷമോ 33 ആഴ്ചത്തെ പരിശീലന കാലയളവിനിടയിലോ വിവാഹം കഴിക്കാൻ അനുവാദമില്ല.  തിരഞ്ഞെടുപ്പ്:  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെൻറ് റാലി മുഖേനയായിരിക്കും തിരഞ്ഞടുപ്പ്. റിക്രൂട്ട്മെൻറ് റാലി നടക്കുന്ന സ്ഥലങ്ങൾ  അംബാല ലഖ്നൗ ജബൽപുർ ബെംഗളൂരു ഷില്ലോങ് പുണെ  റാലിയുടെ തീയതിയും സമയവും പിന്നീട്  അറിയിക്കും പരീക്ഷാ ഘടന  എഴുത്തുപരീക്ഷ ശാരീരികക്ഷമതാപരീക്ഷ വൈദ്യപരിശോധന  എന്നിവയുടെ  അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക  യോഗ്യത:  എസ്.എസ്.എൽ.സി തത്തുല്യം.  യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45 ശതമാനം മാർക്കും പരീക്ഷയിലെ എല്ലാ വിഷയങ്ങളിലുംചുരുങ്ങിയത് 33 ശതമാനം ...