HOW TO CHECK PLUS ONE TRIAL ALLOTMENT RESULTS 2022.?
ഹയർസെക്കണ്ടറി / VHSE ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൾട്ട് 2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Appli...