Posts

Showing posts from June 15, 2017

വെറ്ററിനറി കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ജൂലായ് 24 വരെ

Image
വെ റ്ററിനറി സർവകലാശാല 2017-18 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദകോഴ്‌സുകൾ: ബി.വി.എസ്.സി. ആൻഡ്‌ എ.എച്ച്., ബി.ടെക് ഡെയറി ടെക്‌നോളജി, ബി.ടെക് ഫുഡ് ടെക്‌നോളജി, ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. ഡിപ്ലോമ: ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി. പ്രവേശനം:  ബി.വി.എസ്.സി. ആൻഡ്‌ എ.എച്ച്. (B.VSc&AH) കോഴ്‌സിന് സെലക്ഷൻ നീറ്റ് റാങ്ക് ലിസ്റ്റിൽനിന്ന്‌ പ്രവേശനപരീക്ഷാ കമ്മിഷണർ, വെറ്ററിനറി കൗൺസിൽ ഇന്ത്യ വഴിയാണ്. ബി.ടെക് ഡെയറി ടെക്‌നോളജി, ഫുഡ്‌ടെക്‌നോളജി എന്നിവയ്ക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ എൻജിനീയറിങ് പ്രവേശനപരീക്ഷ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്. മൂന്നുവർഷത്തെ ബി.എസ്‌സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിനും ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകൾക്കും സർവകലാശാല പ്രത്യേകം പ്രവേശനപരീക്ഷ നടത്തും. യോഗ്യത: പ്ലസ്ടു./ വി.എച്ച്.എസ്.സി.യിൽ ബയോളജി...