Posts

അരി, അവില്‍ നേര്‍ച്ചപൊതികള്‍ തയാറായി

Image
വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥ തിരുനാളിന് എത്തുന്നവര്‍ക്കുള്ള അരി, അവില്‍ നേര്‍ച്ചപ്പൊതികള്‍ തയാറായി. ഇടവകയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ നേതൃത്വത്തില്‍ ആണ് നേര്‍ച്ചപൊതികള്‍ തയാറാക്കിയിട്ടുള്ളത്. പാവറട്ടി തീര്‍ഥകേന്ദ്രത്തിന്‍റെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പായ്ക്കറ്റുകളിലാണ് മുന്നൂറു ഗ്രാം വീതം അരി,അവില്‍ നേര്‍ച്ച നിറച്ചിട്ടുള്ളത്.തിരുനാള്‍ ദിവസം നേര്‍ച്ച സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കുന്നതിനായിട്ടാണ് നേര്‍ച്ചപായ്ക്കറ്റുകള്‍ തയാറാക്കിയിട്ടുള്ളത്.ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപൂജയെ തുടര്‍ന്ന് നേര്‍ച്ച പൊതികളുടെ വിതരണം ആരംഭിയ്ക്കും. ഫ്രാന്‍സിസ്കന്‍ മൂന്നാം സഭ ഭാരവാഹികളായ ടി.കെ ജോസ് മാസ്റ്റര്‍, പി.ഐ ഡേവിസ്, ടി.ആര്‍ ജോസ്, പി.ജെ ലോനപ്പന്‍, ടി.എന്‍ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ ഒത്തുചേര്‍ന്നാണ് നേര്‍ച്ചപൊതികള്‍ ഒരുക്കുന്നത്. അരിയുടെയും അവിലിന്‍റെയും അരലക്ഷം വീതം നേര്‍ച്ചപ്പൊതികള്‍ തയാറാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഇതുകൂടാതെ തിരുനാള്‍ ദിവസങ്ങളില്‍ നേര്‍ച്ച ഊണ് പൊതികളും വി...

ഇന്ന് യുവജനദിനം

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്ന് യുവജനദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഫാ. യേശുദാസ് ചുങ്കത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നലെ കുട്ടികളുടെ ദിനമായി ആചരിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. റാഫി തട്ടില്‍ നേതൃത്വം നല്‍കി.

സന്നദ്ധസേനയ്ക്ക് പരിശീലനം നല്‍കി

Image
സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് 1001 അംഗ സന്നദ്ധ സേനയ്ക്ക് പരിശീലനം നല്‍കി. ഗുരുവായൂര്‍ സിഐ സി.എസ്. അഭിലാഷ് പാവറട്ടറി എസ്ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോയി കരിപ്പായി, ട്രസ്റ്റിമാരായ ഒ.കെ. ഫ്രാന്‍സിസ്, എന്‍.ആര്‍. വര്‍ക്കി, ജോസ് ജോര്‍ജ് തരകന്‍, കെ.പി. ജോസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. വളണ്ടിയര്‍ ജനറല്‍ ക്യാപ്റ്റനും അഞ്ച് വൈസ് ക്യാപ്റ്റന്‍മാരുടെയും നേതൃത്വത്തില്‍ 30 പേര്‍ വീതമുള്ള 25 ഗ്രൂപ്പുകള്‍ വിവിധ ഷിഫ്റ്റുകളിലായാണ് സേവനം ചെയ്യുക. കുന്നംകുളം ഡിഐhFസ്പി ടി.കെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സേനയും ഗുരുവായൂരില്‍നിന്നുള്ള അഗ്്നിശമന സേനയുടെ യൂണിറ്റും മുല്ലശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍നിന്നുള്ള ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും തിരുനാള്‍ ദിവസങ്ങളില്‍ സേവന സന്നദ്ധരായി രംഗത്തുണ്ടാവും. മേയ് രണ്ട്, മൂന്ന് തീയതികളിലാണ് വിശുദ്ധ യൗസേപ്പി...

പാവറട്ടി തിരുനാളിന് കൊടിയേറി

Image
പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ പള്ളി നടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെ ദിവ്യബലിയ്ക്കുശേഷം വികാരി ഫാ.ജോസ് പുന്നോലിപറന്പില്‍ ആണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചത്. .ഫാ.ആന്‍റോ ഒല്ലൂക്കാരന്‍, ഫാ.ജോയ് കരിപ്പായ്, ഫാ.ജോണ്‍ പാവറട്ടിക്കാരന്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്‍റെ ചിത്രം മുദ്രണം ചെയ്ത ശുഭ്രപതാക വാനിലുയര്‍ന്നപ്പോള്‍ 133ാം തിരുനാളിന്‍റെ വരവറിയിച്ച് 133 കതിനാവെടികള്‍ മുഴങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിലെത്തി വാഴ്വും തിരുശേഷിപ്പ് വന്ദനവും നടന്നു. ഇതോടെ തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ആചരണത്തിന് തുടക്കമായി. മേയ് രണ്ട്, മൂന്ന് തീയതികളിലാണ് പാവറട്ടി തിരുനാള്‍ ആഘോഷിയ്ക്കുന്നത്. നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി ഇന്നലെ മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ദിവ്യബലിയ്ക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്്രൂഷകള്‍ക്കും ഫാ.ജിയോ പള്ളിപ...

AMLPS Venmenad

Image

തിരുനാള് 2009 നൊവേന ആചരണം

ഏപ്രില്‍ 24 മുതല്‍ മെയ് 2 വരെ 5pm : ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന 24 04 2009 വെള്ളി : നിയോഗം മാതാപിതാക്കള് റവ. ഫാ. ജിയോ പള്ളിപ്പുറത്തുകാരന് (വികാരി, സെന്റ് ജോണ് മരിയാ വിയാനി ചര്ച്ച് മാന്ദാമംഗലം) 25 04 2009 ശനി : നിയോഗം കുട്ടികള് റവ. ഫാ. റാഫി തട്ടില് (അസി. വികാരി, സെന്റ് ആന്റണീസ് ചര്ച്ച്, ഒല്ലൂര്) 26 04 2009 ഞായര് : നിയോഗം യുവജനങ്ങള് റവ. ഫാ. യേശുദാസ് ചുങ്കത്ത് (ബോംബെ) 27 042009 തിങ്കള് : നിയോഗം ജീവിതാന്തസ്സില് പ്രവേശിക്കാത്തവര് റവ. ഫാ. ഡെന്നിസ് മാറോക്കി (അസി. വികാരി, ഹോളി ഫാമിലി ചര്ച്ച് കല്ലൂര് ഈസ്റ്റ്) 28 04 2009 ചൊവ്വ : നിയോഗം സമര്പ്പിതര് റവ. ഫാ. സിന്റോ കാരേപറന്പന് (അസി. വികാരി, സെന്റ് ജോര്ജ്ജ് ചര്ച്ച്, മുക്കാട്ടുകര) 29 04 2009 ബുധന് : നിയോഗം രോഗികള് റവ. ഫാ. ജോബി പുത്തൂര് (അസി. വികാരി, സെന്റ് മേരീസ് ഫൊറോന ചര്ച്ച്, കൊട്ടേക്കാട്) 30 04 2009 വ്യാഴം : നിയോഗം ദന്പതികള് റവ. ഫാ. ജെയ്സന് ചിറ്റിലപ്പിള്ളി (വികാരി, സെന്റ് സെബാസ്റ്റ്യന് ചര്ച്ച്, പാഴായി) 01 05 2009 വെള്ളി : നിയോഗം തൊഴിലാളികള് റവ. ഫാ. സെബി പാലമറ്റത്ത് (പ്രിയോര്, സെന്റ് തോമാസ് ആശ്രമം , പാവറട്ടി) 02 05 2009 ശനി : നിയോഗം ക...
പീഡാനുഭവസ്മരണകള്‍ക്ക് മകുടം ചാര്‍ത്തുന്ന വിശുദ്ധ വാരത്തിലേയ്ക്ക് ഏപ്രില്‍ ആസ് ത്തില്‍ നാം പ്രവേ ശി ക്ക യാ ണ് . എല്ലാ ഇട വകക്കാര്‍ക്കും ഈസ്റ്ററിന്‍റെ ആശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു. നോന്പി- ന്‍റേയും പ്രായ-ശ്ചി-ത്ത-ത്തി-ന്‍റേയും വഴി-യില്‍നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാ-ന-മ-ഹ-ത്വ-ത്തി-ന്‍റെ ധന്യ-മു-ഹൂര്‍ത്ത-ത്തി-ലേയ്ക്ക് നടന്നു നീങ്ങു-ക-യാ-ണ്. രക്ഷ-കന്‍റെ ഉത്ഥാ-ന-ത്തി-ലൂടെ കൈവന്ന പുതു-ജീ-വ-നില്‍ ആഹ്ലാ-ദി-ക്കു-ന്ന-തി-നുള്ള അവ-സ-ര-മാ-ണി-ത്. അന്ധ-കാ-ര-ത്തില്‍ നിന്നും പ്രകാ-ശ-ത്തി-ലേ-യ്ക്കുള്ള കട-ന്നു-പോ-ക-ലാണ് യേശു-വിന്‍റെ ഉത്ഥാനം. പാപ-ത്തിന്‍റെ അന്ധ--കാ-ര-ത്തില്‍ നിന്ന്, മര-ണ-ത്തിന്‍റെ ശൂന്യ-ത-യില്‍ നിന്ന്, പ്രകാ-ശ-ത്തിന്‍റെ പൂര്‍ണ്ണ-ത-യി-ലേയ്ക്ക് മുന്നേ-റാന്‍ യേശു-വിന്‍റെ ഉത്ഥാനം നമുക്ക് ശക്തി തരു-ന്നു. വി. യോഹ-ന്നാന്‍ തന്‍റെ ലേഖ-ന-ത്തില്‍ പറ-യു-ന്നു, ‘ദൈവം പ്രകാ-ശ-മാ-ണ്. അവ-നില്‍ അന്ധകാ-ര-മില്ല. ദൈവ-ത്തോട് കൂട്ടാ-യ്മ-യു-ണ്ടെന്ന് പറയു-കയും അതേ-സ-മയം അന്ധ-കാ-ര-ത്തില്‍ നട-ക്കു-കയും ചെയ്താല്‍ നാം വ്യാജം പറ-യു-ന്ന-വ-രാ-കും. അവി-ടുന്ന് പ്രകാ-ശ-ത്തി-ലാ-യി-രി-ക്കു-...