Posts

നാളെ ഗതാഗത നിയന്ത്രണം

തിരുനാളിനോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വെടിക്കെട്ട് കഴിയുന്നതുവരെ പാവറട്ടിയില്‍ ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടാകും. പറപ്പൂര്‍, കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മനപ്പടി ജംഗ്ഷനിലെത്തി യാത്രക്കാരെ ഇറക്കിതിരിച്ചുപോകണം. മറ്റം, ചിറ്റാട്ടുകര ഭാഗത്തുനിന്നുവരുന്ന ബസുകള്‍ പാവറട്ടി സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി മാമ ബസാര്‍ വഴി വണ്‍വേയായി തിരിച്ചുപോകണം.

ദീപാലങ്കാര സ്വിച്ച്ഓണ്‍ കര്‍മം ഇന്ന്

Image
വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥതിരുനാളിനോടനുബന്ധിച്ചുള്ള ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച്ഓണ്‍കര്‍മം ഇന്ന് രാത്രി എട്ടിന് നടക്കും. സ്വിച്ച്ഓണ്‍കര്‍മം നിര്‍വഹിക്കുന്നതോടെ ദേവാലയത്തിന്‍റെ തിരുനെറ്റിയില്‍ ഒരു ലക്ഷത്തില്‍പരം ബഹുവര്‍ണദീപങ്ങള്‍ പ്രഭചൊരിയും. തുടര്‍ന്ന് പാവറട്ടി ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. നാളെ രാവിലെ 10-ന് നടക്കുന്ന നൈവേദ്യപൂജയ്ക്ക് ഫാ. ആന്‍റോ ഒല്ലൂക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും നടക്കും. ഒന്നരലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ചഊട്ട് കഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തീര്‍ഥകേന്ദ്രം പാരീഷ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 5.30-ന് നടക്കുന്ന സമൂഹദിവ്യബലിക്ക് അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രൂഷ. ഇതേ തുടര്‍ന്ന് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കരിമരുന്ന് പ്രയോഗം. രാത്രി 12 മണിയോടെ വിവിധ കുടുംബകൂട്ടായ്മകളില്‍നിന്നുള്ള വള, ലില്ലി എഴുന്നള്ളിപ്പുകള്‍ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിക്കും. തുട...

തിരുസ്വരൂപങ്ങളിലണിയിക്കാന്‍ കിരീടങ്ങള്‍ തയാറായി

Image
യൗസേപ്പിതാവിന്‍റെ തിരുനാളിന് തിരുസ്വരൂപങ്ങളില്‍ അണിയിക്കുന്നതിനുള്ള കിരീടങ്ങളും മറ്റ് ആഭരണങ്ങളും തയാറായി. എല്ലാ വര്‍ഷവും വിശുദ്ധ യൗസേപ്പിതാവിന്‍റെ പ്രധാന തിരുനാളിനോടനുബന്ധിച്ചാണ് സ്വര്‍ണ്ണംപൂശല്‍ നടക്കുക. വലിയ കിരീടം, ചെറിയ കിരീടങ്ങള്‍, യൗസേപ്പിതാവിന്‍റെ ലില്ലിപ്പൂ, പത്രോസിന്‍റെ താക്കോല്‍, വളകള്‍ തുടങ്ങിയവയാണ് തയാറായിട്ടുള്ളത്. ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രൂഷക്കുശേഷമാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കുക. വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ മാതാവ്, പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങളിലാണ് കിരീടങ്ങളും ആഭരണങ്ങളും അണിയിച്ച് ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി സ്ഥാപിക്കുക. ഭക്തജനങ്ങല്‍ക്ക് വിശുദ്ധ യൗസേപ്പിതാവിന് വളയും, ലില്ലിപ്പൂവും എടുത്തുവയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി വികാരി ഫാ.ജോസ് പുന്നോലിപ്പറന്പില്‍ പറഞ്ഞു. കിരീടവും ആഭരണങ്ങളും അണിയിച്ച വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടാണ് തിരുനാള്‍ ദിവസമായ ഞായറാഴ്ച പ്രദക്ഷിണം നടക്കുക.

thalam melam

Image

താളമേളത്തിന്‍റെ ആവേശം ഇനി തിരുനാളിനും

Image
താളമേളങ്ങളുടെ ആവേശം മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി തിരുനാളിനെത്തുന്ന ആസ്്വാദകരിലേയ്ക്കെത്തിയ്ക്കാന്‍ വെടിക്കെട്ട് കമ്മിറ്റികള്‍ രംഗത്ത്. പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളവും അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് മത്സര ബുദ്ധിയോടെ കരിമരുന്ന് കലാപ്രകടനം കാഴിചവയ്ക്കുന്ന തെക്കും വടക്കും വെടിക്കെട്ട് കമ്മിറ്റികളാണ് മേള വിസ്മയത്തിന് വേദിയൊരുക്കുന്നത്. അന്നമനട പരമേശ്വര മാരാര്‍ അന്പതോളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യം വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 10 വരെ അരങ്ങേറും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതില്‍്പരം കലാകാരന്‍മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന നടയ്ക്കല്‍ മേളം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടക്കും.

രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാവുന്നു

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കുന്ന രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാകുന്നു. ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനോടൊപ്പം വന്ന് അലങ്കാരപ്പണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്. ഇത്തവണ ഒറ്റയ്ക്കാണ് ലോറന്‍സ് അലങ്കാരം നിര്‍വഹിയ്ക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങലാല്‍ പിതാവ് എട്ടുമാസം മുന്‍പ് മരിച്ചു. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദേവാലയത്തില്‍ ശനിയാഴ്ച വൈകിട്ട് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈരൂപക്കൂട്ടിലാണ് വയ്ക്കുക. ഞായറാഴ്ച രാവിലെയുള്ള തിരുനാള്‍ ഗാനപൂജയെ തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച രൂപക്കൂടുകള്‍ വഹിച്ചുകൊണ്ടാണ് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കുക.

വര്‍ണ്ണദീപങ്ങളാല്‍ ദൃശ്യവിസ്മയം പകരാന്‍ തീര്‍ഥകേന്ദ്രം ഒരുങ്ങുന്നു

Image
തിരുനാളിനോടനുബന്ധിച്ചുള്ള ഇത്തവണത്തെ ദേവാലയ വൈദ്യുത ദീപാലങ്കാരം ബഹുവര്‍ണങ്ങളാല്‍ ദൃശ്യവിസ്മയം തീര്‍ക്കും. പുഴയ്ക്കല്‍ ആല്‍ഫ ഇലക്ട്രോണിക്സിലെ ടി.ഡി വില്‍സനും സംഘവും ദീപാലങ്കാരത്തിന്‍റെ ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. ഇരുപത്തഞ്ചോളം തൊഴിലാളികള്‍ ഒരുമാസമായി ദീപാലങ്കാരത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി വില്‍സന്‍റെ നേതൃത്വത്തിലാണ് പാവറട്ടി തിരുനാളിന്‍റെ ദീപാലങ്കാരം ഒരുക്കുന്നത്. ഒരുലക്ഷത്തിലേറെ ബഹുവര്‍ണ്ണ വൈദ്യുത ദീപങ്ങളാല്‍ നൂറിലേറെ വ്യത്യസ്ത കംപ്യൂട്ടറൈസ്ഡ് ഡിസൈനുകളാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വീനര്‍ ഡേവിസ് വര്‍ഗീസ് തെക്കക്കര, സി.ജെ റാഫി, വി.ജെ ജോസി, ഷോയി പാവറട്ടി, വി.പി ഫ്രാന്‍സിസ്, സാംസണ്‍ എന്നിവരടങ്ങുന്ന ഇല്യുമിനേഷന്‍ കമ്മിറ്റിയാണ് ദീപാലങ്കാര ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ.സെബി പാലമറ്റത്ത് ആണ് ദേവാലയ ദീപാലങ്കാര സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വഹിയ്ക്കും.