Posts

Samu he begins to walk...

Image

Samu begins to sit....

Image

40 മണിക്കൂര്‍ ആരാധന

പാവറട്ടി ആശ്രമദേവാലയത്തില്‍ 40 മണിക്കൂര്‍ ആരാധന തുടങ്ങി സെന്‍റ് തോമസ് ആശ്രമ ദേവാലയത്തില്‍ നാല്‍പത് മണിക്കൂര്‍ ആരാധന ഇന്ന് ആരംഭിച്ചു. രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് പയസ് ഊക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജൂലിയസ് അറയ്ക്കല്‍ വചന സന്ദേശം നല്‍കി. വൈകീട്ട് ഏഴിനുള്ള സമൂഹ ആരാധനയ്ക്ക് ഫാ.ജോസ് കൂത്തൂര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ ആറിന് ആരാധന തുടരും. വൈകീട്ട് ഏഴിനുള്ള സമൂഹ ആരാധനയ്ക്ക് ഫാ. ആന്‍ഡ്രൂസ് കുറ്റിക്കാട്ട് നേതൃത്വം നല്‍കും. ശനി രാവിലെ ആറിന് ആരാധന തുടര്‍ന്ന് ദിവ്യബലി, ഏഴിന് ദിവ്യബലി, 9.30നുള്ള ആഘോഷമായ ദിവ്യബലിക്കും വചന സന്ദേശത്തിനും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല്‍പത് മണിക്കൂര്‍ ആരാധന സമാപിക്കും. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോടനുബന്ധിച്ചു വിവിധ കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി എട്ടിന് ആശ്രമ ദേവാലയത്തിലെത്തി സമാപിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, കരിമരുന്ന് കലാപ്രകടനം എന്നിവ...

പാവറട്ടി ഇടവക യുവജനസംഗമം 13-ന്

തീര്‍ഥകേന്ദ്രത്തിലെ മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിച്ച് 13-ന് പാരീഷ് ഹാളില്‍ യുവജനസംഗമം യുവത-2009 ചലച്ചിത്ര പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്ഘാടനം ചെയ്യും. രാവിലെ 8.45-ന് യുവജന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. സെമിനാര്‍, ടാലന്‍റ് ഹണ്ട്, ഗ്രൂപ്പ് ഡൈനാമിക്സ്, ഓപ്പണ്‍ ഫോറം, ചര്‍ച്ചകള്‍, സ്നേഹവിരുന്ന് തുടങ്ങിവ യുവജനസംഗമത്തിന്‍റെ ഭാഗമായി നടക്കും. എം.എ. ജോഷി, റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, പി.ഐ. ലാസര്‍, ഫാ. ജോസ് പുന്നോലിപറന്പില്‍ തുടങ്ങിയവര്‍ സെമിനാറിനു നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ടി.ജെ. സൈമണ്‍, കെ.പി.ജോസ്, ഒ.കെ. ഫ്രാന്‍സിസ്, ടി.ജെ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പെരിങ്ങാട് പള്ളിയില്‍ തിരുനാളിന് കൊടിയേറി

പെരിങ്ങാട് സെന്‍റ് തോമസ് പള്ളിയില്‍ മധ്യസ്ഥനായ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടികയറി. വികാരി ഫാ. ജോസ് പുന്നോലിപറന്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. 19, 20 തീയതികളിലാണ് തിരുനാള്‍. 14 വരെ ദിവസവും വൈകീട്ട് 5.30-ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന തുടര്‍ന്ന് ധ്യാനം. ധ്യാനം നയിക്കുന്നത് ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ഫാ. ജോഷി പറപ്പുള്ളി. 19-ന് വൈകീട്ട് 5.30-ന് ലദീഞ്ഞ്, കുര്‍ബാന, സന്ദേശം, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷ, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. 20-ന് രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. കാര്‍മികന്‍: ഫാ. സിന്‍റോ തൊറയില്‍. സന്ദേശം: ഫാ. ഡിറ്റോ കൂള. തുടര്‍ന്ന് നൊവേന, പ്രദക്ഷിണം.

100 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്

എന്‍ജിനിയേഴ്സ് ദിനമായ 15ന് നൂറു രോഗികള്‍ക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സൗജന്യ ഡയാലിസിസ് നടത്തും. കെ.എസ്.ഇ.ബി എന്‍ജിനിയേഴ്സ് അസോസിയേഷനും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും സംയുക്തമായാണ് ഡയാലിസിസ് നടത്തുന്നത്.

കെസിഎസ്എല്‍ ഏകാങ്കനാടകമത്സരം

അതിരൂപത കെസിഎസ്എല്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ തല നാടകമത്സരത്തിന് തുടക്കമായി. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെന്‍റ് തോമസ് ഹയര്‍ സെ ക്കന്‍ഡറി സ്കൂളില്‍ അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. തോമസ് കാക്കശേരി നിര്‍വഹിച്ചു. ജെയിംസ് ചിറ്റിലപ്പിള്ളി, കൊ ച്ചുറാണി, ജോയ് കൂള, ജോണ്‍ റാ ഫേല്‍ എന്നിവര്‍ പങ്കെടുത്തു. 20-ഓളം സ്കൂളുകളാണ് മത്സരത്തി ല്‍ പങ്കെടുക്കുന്നത്