സംസ്ഥാനത്തു സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രത്യേകം മാനേജ്മെന്റ് കമ്മിറ്റികള്‍ നിലവില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്തു നടപ്പിലാക്കുന്നതോടെയാണിത്. കേന്ദ്രനിയമത്തില്‍ ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2008ല്‍ സംസ്ഥാന വിദ്യാഭ്യാസചട്ടങ്ങള്‍ (കെഇഎആര്‍) പരിഷ്കരിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇത്തരം സമിതികള്‍ ഉണ്ടാകണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. വിദ്യാഭ്യാസച്ചട്ട പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വികസനസമിതി എന്നായിരുന്നു ഇത്തരം സമിതികള്‍ക്കു നല്കിയ പേര്. സംസ്ഥാനത്തു കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കേണ്ടത് എങ്ങനെയന്നു പരിശോധിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്റെ കരടു റിപ്പോര്‍ട്ടില്‍ സമിതിയുടെ ഘടനയും പ്രവര്‍ത്തനവും എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിനിധികള്‍, മദര്‍ പിടിഎയുടെ പ്രതിനിധി, പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളുടെയും വൈകല്യമുള്ള കുട്ടികളുടെയും മാതാപിതാക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവരാകണം കമ്മിറ്റിയിലെ 75 ശതമാനം അംഗങ്...