Posts

LKG progress report 10-11

Image
LKG progress report 10-11

SEMIS DCF

Image
ആര്‍എംഎസ്എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും SEMIS DCF പൂരിപ്പിച്ച് ഈ മാസം 30 നു മുമ്പായി ഡാറ്റ ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഇതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്​മാസ്റ്റര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 18ന് വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കുന്നതാണ്. DCF ഫോം പൂരിപ്പിച്ചതിനുശേഷമാണ് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി അതതു സ്കൂളുകളില്‍ നടത്തേണ്ടത്. DCFന്റെ ഫോം ബ്ലോഗിന്റെ GOVERNMENT ORDERS ലഭ്യമാണ്... DCF2010-11/SEMISDCF_8Dec2010.pdf

എയ്ഡഡ് സ്‌കൂള്‍ നിയമനം:സര്‍ക്കാര്‍ ഉത്തരവ് കോടതി ശരിവച്ചു

Image
എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും 1:1 എന്ന അനുപാതത്തില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. നിരോധം നിലനില്‍ക്കുമ്പോള്‍ നിയമനം നടത്തിയ സ്‌കൂളുകള്‍ക്ക് ബാധകമാവും വിധമാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥ കൊണ്ടുവന്നത്. നിയമന നിരോധം 2006-07 മുതല്‍ 2009-10 വരെയുള്ള കാലത്ത് നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം കിട്ടാന്‍ മാനേജര്‍മാര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 1:1 നിയമനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു കൊടുക്കണമെന്നാണ് 2010 ജനവരി 12 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ഒരു വ്യവസ്ഥ. 2010-11 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും തുല്യ അനുപാതത്തില്‍ നിയമിച്ചുകൊള്ളാമെന്ന കരാറാണ് അമ്പത് രൂപയുടെ മുദ്രപ്പത്രത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിട്ടു നല്‍കേണ്ടത്. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തും അനുകൂലിച്ചുമുള്ള ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്റെ ഈ ഉത്തരവ്. ഇത്തരമൊരു കരാര്‍ കേരള വിദ്യാഭ്യാസ നിയമത്തിനും ചട്ടത്തിനും എതിരാണെന്നാണ് ഹര്‍ജിക്കാരില്‍ ഒരു വി...

ശന്പള പരിഷ്കരണം: വര്‍ധന രണ്ടു സ്റ്റേജ് മാത്രമാക്കി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളം പരിഷ്കരിച്ചതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഉയര്‍ന്ന ശന്പള സ്കെയില്‍ ലഭിച്ചവരുടെ വര്‍ധന രണ്ടു സ്റ്റേജു വരെ മാത്രമായി പരിമിതപ്പെടുത്തി. ചില വിഭാഗം ജീവനക്കാര്‍ക്ക് അസാധാരണമായ വര്‍ധന ശന്പളത്തിലും അലവന്‍സുകളിലും വരുത്തിയിരുന്നു. സാധാരണ വര്‍ധനവിനു പുറമേ അഞ്ചു സ്റ്റേജു വരെ വര്‍ധന നല്‍കാനായിരുന്നു ശന്പളക്കമ്മീഷന്‍റെ ശിപാര്‍ശ. ഇതു രണ്ടു സ്റ്റേജായി കുറവു വരുത്തിയതില്‍ പരാതിയുണ്െടങ്കില്‍ അനോമലി പരിഹാര സെല്ലിന്‍റെ വിശദപരിശോധനയ്ക്കു നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ശന്പള പരിഷ്കരണത്തെക്കുറിച്ചു പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഈ നിര്‍ദേശം നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവ പരിശോധന കൂടാതെ പരിഹരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. ചില വകുപ്പുകളില്‍ ഒരേ നിരക്കില്‍ ശന്പളം വാങ്ങിയിരുന്നവരില്‍ ഒരു വിഭാഗത്തിനു മാത്രം ശന്പള വര്‍ധന വരുത്തിയിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. ആരോഗ്യവകുപ്പിലെ ഫാമിലിവെല്‍ഫെയര്‍ ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ലോ ഓഫീസര്...

വഞ്ചനക്കെതിരെ അധ്യാപകര്‍ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണം -രമേശ് ചെന്നിത്തല

Image
ശമ്പള സ്‌കെയിലും ഗ്രേഡും വെട്ടിക്കുറച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വഞ്ചിച്ച നടപടിക്കെതിരെ കൂട്ടായ്മയിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ സന്ദേശത്തിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി മേഖലയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇ മേഖലയില്‍ ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ.മാരായ കെ. ബാബു, ഡൊമിനിക് പ്രസന്‍േറഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പി...

കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പരിശോധിച്ചത് വിവാദമായി

സി.എസ്.ഐ. സഭയിലെ പള്ളികളില്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിന് സൂക്ഷിച്ചിരുന്ന വീഞ്ഞ് എകൈ്‌സസ് സംഘം പരിശോധനയ്ക്കായി എടുത്ത സംഭവം വിവാദമാകുന്നു. കോട്ടയം ജില്ലയില്‍ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയിലെ മേലുകാവ് മറ്റം ബുക്ക് ഡിപ്പോയില്‍നിന്ന് കഴിഞ്ഞ മൂന്നിന് വൈകീട്ടാണ് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുകുപ്പി വീഞ്ഞ് കൊണ്ടുപോയത്. വീഞ്ഞില്‍ ആല്‍ക്കഹോളിന്റെ അംശം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധിക്കാനാണ് കൊണ്ടുപോയതെന്ന് എകൈ്‌സസ് വിഭാഗം പറയുന്നു. എന്നാല്‍, പള്ളികളില്‍ വിശുദ്ധകുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതിനായുള്ള വീഞ്ഞായിരുന്നു ഇതെന്ന് സഭാ അധികൃതര്‍ അറിയിച്ചു. സംസ്ഥാന എകൈ്‌സസ് ജോയിന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേലുകാവുമറ്റത്ത് അന്വേഷണത്തിനെത്തിയതെന്ന് പാലാ എകൈ്‌സസ് സി.ഐ. ടി.എ.അശോക്കുമാര്‍ അറിയിച്ചു. മേലുകാവുമറ്റത്തുള്ള ഒരു ബേക്കറിയില്‍നിന്ന് വീഞ്ഞ് വാങ്ങി കുടിച്ചയാള്‍ കുഴഞ്ഞുവീണു എന്ന വിവരമാണ് കമ്മീഷണര്‍ക്ക് ലഭിച്ചത്. ബേക്കറിയില്‍ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത ബുക്ക്സ്റ്റാളിലാണ് വീഞ്ഞുവില്പന നടക്കുന്നതെന്നറിഞ്ഞു. ഇവിടെ...

ഒന്നാംക്ലാസ് പ്രവേശനം ഇക്കൊല്ലം 5 വയസ്സില്‍

Image
ആറ് വയസ് വേണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കുന്നതിനൊപ്പം തത്കാലം നിലവിലുള്ള സ്ഥിതി തുടരാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചു. നിലവില്‍ അഞ്ചു വയസ്സാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് കേരളത്തില്‍ ബാധകം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശമുണ്ട്. ഈ കാലയളവിനുള്ളില്‍ അഞ്ചു വയസ്സുള്ള കുട്ടികള്‍ക്കായി പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സാക്കി നിശ്ചയിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മന്ത്രിസഭാ യോഗ തീരുമാനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. കേന്ദ്രനിയമം ഒരു വര്‍ഷംമുമ്പ് പാസാക്കിയതിനാല്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ് തത്കാലം തുടരാമെന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകമായി ഇറക്കേണ്ടിവരും. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം.