വിദ്യാഭ്യാസമാണ് എക്കാലത്തെയും ഉറ്റസുഹൃത്തെന്ന് പറയാറുണ്ട്. വിദ്യാസമ്പന്നന്‍ എവിടെയും ആദരിക്കപ്പെടുന്നു. എന്നാല്‍, ആഗ്രഹിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവര്‍ നമുക്കിടയിലേറെയാണ്. ജോലി, വിവാഹം, സ്ഥലംമാറ്റം, ദൂരം, സമയം എന്നിങ്ങനെ പലകാരണങ്ങളാല്‍ ഉപരിപഠനം സാധ്യമാകാതെ വരുന്നവര്‍... അവര്‍ക്ക് ആശ്വാസമാകുന്നത് വിദൂരവിദ്യാഭ്യാസമേഖലയാണ്. ഒട്ടുമിക്ക സര്‍വകലാശാലകളും പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിനൊപ്പംതന്നെ വിദൂര വിദ്യാഭ്യാസ കോഴ്സുകളും നടത്തുന്നുണ്ട്. എന്നാല്‍, സാര്‍വത്രികവും സുതാര്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മേഖലയില്‍ത്തന്നെ മാറ്റത്തിന്റെ തിരിതെളിയിച്ചത് 'ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി' (ഇഗ്നോ) ആണ്. വിദൂരവിദ്യാഭ്യാസ മേഖലയ്ക്ക് പ്രൊഫഷണല്‍, സാങ്കേതിക, അക്കാദമിക മികവിന്പുറമേ ഒരു ജനകീയമുഖം കൂടി 'ഇഗ്നോ' സമ്മാനിച്ചിട്ടുണ്ട്. 1985-ലെ പാര്‍ലമെന്റ് നിയമപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട 'ഇഗേ്നാ' ഇന്ന് 30 ദശലക്ഷം വിദ്യാര്‍ഥികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്സിറ്റി...