പൊതുചെലവ് റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് പ്രായം 58 ആയി ഉയര്‍ത്താന്‍ ഡോ.ബി.എ.പ്രകാശ് അധ്യക്ഷനായ കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പെന്‍ഷനുകള്‍ ബാധ്യതയായിമുടങ്ങാന് സാധ്യതയുള്ളതിനാല്‍ ജീവനക്കാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നിര്‍ബന്ധിത പെന്ഷന് സമ്പാദ്യപദ്ധതി തുടങ്ങാനും കമ്മിറ്റി ശുപാര്‍ശ ചെയ്തതായി കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ പെന്ഷന് അര്‍ഹതയുള്ള ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്തില്‍ ഒന്ന് ഈ പദ്ധതിയില്‍ നിക്ഷേപിക്കണം. പി.എഫിന് നല്കുന്ന നിരക്കില്‍ നിക്ഷേപത്തിന് പലിശ നല്‍കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം തുക തിരികെ നല്‍കും. ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു സര്‍വകലാശാലകളും ധനപ്രതിസന്ധിയിലാണെന്ന് കമ്മിറ്റി കണ്ടെത്തി. കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ്, സംസ്കൃതം, കാര്‍ഷിക സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം, അലവന്‍സ്, പെന്ഷന് എന്നീ ചെലവുകള്‍ക്ക് സര്‍ക്കാര്‍ നോണ്‍പ്ലാന്‍...