Pay Fixation of Gazatted Employees 2016
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം ഫിക്സ് ചെയ്ത് റിവൈസ്ഡ് സ്കെലിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇതിനെ സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും വന്ന നിര്‍ദ്ദേശമനുസരിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ Form Of Undertaking മാത്രം ഏ.ജീ സ് ഓഫീസിലേക്ക് അയച്ചാല്‍ മതി. Form of Undertaking ന്റെ മാതൃകയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും സ്കാന്‍ ചെയ്ത് രേഖകള്‍ ഇ-മെയില്‍ അയക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 01/07/2014 ശേഷം റിട്ടയര്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ രേഖകള്‍ മേലൊപ്പ് കൂടാതെ നേരിട്ട് ഏ.ജീ സ് ഓഫീസിലേക്ക് അയച്ചാല്‍ മതി. ഏ.ജീ സ് ഓഫീസിലേക്ക് എന്തൊക്കെ അയക്കണം, എങ്ങനെ അയക്കണം എന്നതിനെക്കുറിച്ച് പലരും സംശയം ഉന്നയിക്കുന്നു. കര്‍ശനമായ നടപടി ക്രമങ്ങളൊന്നുമില്ലെങ്കിലും കാര്യങ്ങള്‍ എളുപ്പവും സൗകര്യപ്രദവുമാക്കാന്‍ പൊതുവെ സ്വീകരിക്കാവുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു. Form of Undertaking തെറ്റായ ഫികസേഷന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അമിതമായ ശമ്പളം വാങ്ങിച്ചു എന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ ഇത്തരം തുക തിരിച്ച് ഗവണ്മെന്റിലേക്ക് അടച്ചു കൊള്...