Posts

ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ....!!!!!!!!!!!!!

പണ്ടു പണ്ട് പൂച്ചകളും  കാട്ടിലായിരുന്നു വാസം... ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു.... പൂച്ച കാരണം തിരക്കി... സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം... പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു... സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ.... പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ  മദമിളകി കാടിളക്കി ഓടിവരുന്നു... സിംഹം ജീവനും കൊണ്ടോടി... പൂച്ച  ശാന്തനായ കൊമ്പന്റെ അടുത്ത്  ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു... ആന  സമ്മതിച്ചു... അങ്ങനെ  അവർ കൂട്ടുകാരായി... കുറച്ചു നാൾ കഴിഞ്ഞപ്...

പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെക്കാന്‍ പണം നല്‍കി നന്മ പ്രവര്‍ത്തകര്‍

കാട്ടൂര്‍: സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിച്ച് നല്‍കി നന്മ പ്രവര്‍ത്തകര്‍ മാതൃകയായി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബംഗങ്ങളാണ് അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നും പണം സമാഹരിച്ചത്. കാട്ടൂര്‍ സ്വദേശി തെങ്ങുപിള്ളി വീട്ടില്‍ സാബു (25)വിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് സാബുവിന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. നന്മ ക്ലബ്ബംഗങ്ങള്‍ സ്‌കൂള്‍ മാനേജര്‍ പവന്‍ കെ. ആലപ്പാട്ടിനും പ്രധാനാധ്യാപകന്‍ സജീവന്‍ വി.കെ.യ്ക്കും തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് സഹജ രാജന്‍, നന്മ കോ-ഓര്‍ഡിനേറ്റര്‍ സനീഷ് കെ.വി., സ്‌കൂള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷീബ കെ.വി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എഴുപതിനായിരം രൂപയാണ് നന്മ ക്ലബ്ബംഗങ്ങള്‍ സമാഹരിച്ച് നല്‍കിയത്.

പ്ലാൻ വരയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

വെറുമൊരു വീടല്ല, ഒരു കലാസൃഷ്ടിതന്നെയാകണം വീട് എന്നുണ്ടെങ്കിൽ പ്ലാനിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിന്റെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും..... ഇങ്ങനെ പ്ലോട്ടിനെ വിശകലനം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം. ഭൂമി നിരപ്പാക്കണോ തട്ടായതാണെങ്കിൽ അങ്ങനെത്തന്നെ നിലനിർത്തണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കാനുണ്ട്. ചെറിയ പൊക്ക വ്യത്യാസമാണെങ്കിൽ നിരപ്പാക്കുന്നതു തന്നെയാണ് നല്ലത്. ഭൂമി നിരപ്പാക്കുന്നതിനു പകരം അണ്ടർ ഗ്രൗണ്ട് ഫ്ലോർ പണിയുന്...

എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.

🍒🐬ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.🍒🐬 താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. 😡😏 " അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺ " ശരി എന്താണ് ചോദ്യങ്ങൾ ? " 🌟🐬ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊" " ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."  "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. 🍎🐬ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"  "അല്ല. അതിനു വിപരീതമാണ്."  "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺. 🍒🐬മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ്...

ദേശാടനകിളി

ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും.  അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സി...

🙏ഒരു നല്ല സന്ദേശം

മരിച്ചാലുടനെ നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു.😳 നമ്മളെപ്പറ്റി ബോഡി കൊണ്ട് വന്നോ ബോഡി എപ്പഴാ  എടുക്കുന്നത്, എന്നിങ്ങ നെയാകും ചോദ്യങ്ങൾ,,,,,,,😔 നമ്മുടെ പേരുപോലും ആരും പറയില്ല. ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ  ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം...😢 അത്രയേ ഉള്ളൂ...നമ്മൾ🙄 അതിനാൽ  ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക.🙏 നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...🎬🏏📱 മാതാ പിതാക്കളെ ജീവിതാവസാനം  വരെ സ്നേഹത്തോടെ പരിചരിക്കുക...👴👵⛱ ധരാളം യാത്രകൾ ചെയ്യുക പ്രകൃതിയെ ആസ്വദിക്കുക. ..🚘🚝 ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ...🍧👔👗 വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.😂 ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.💃👯 മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക 🌠 നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനുതുല്യം സ്നേഹിക്കുക...👬 എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രെദ്ധിക്കുക...🏃🏻 ഫോ...

ഫാ. ബോബി ജോസ് കപ്പൂച്ചിൻ

പിങ്ക് ബസ്സുകളും, കാറുകളും, പെട്രോളിങ്ങും, പൊതുവാഹനങ്ങളിൽ പ്രത്യേക സീറ്റും, ഗേൾസ് സ്ക്കുളും, കോളേജുകളും, ലേഡീസ് ഓൺലി കമ്പാർട്ട്മെന്റുകളും ഒന്നുമല്ല സ്ത്രീകൾക്ക്‌ വേണ്ടത്....... ഒരുപക്ഷേ, ആദ്യമൊക്കെ അവർക്കും അത് സൗകര്യമായി തോന്നിയേക്കാം. പക്ഷേ കാലക്രമത്തിൽ ഇതൊക്കെ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ രൂപപ്പെടലിന് വിഘാതമായിത്തീരും, തീർച്ച...... വേണ്ടത് ആൺകുട്ടികളും പെൺക്കുട്ടികളും ഒരുമിച്ച് വിദ്യ തേടുന്ന വിദ്യാലയങ്ങളാണ്. സ്ത്രീയും പുരുഷനും ഇടകലർന്ന് യാത്ര ചെയ്യുന്ന പൊതു വാഹനങ്ങളാണ്. സ്ത്രീക്കും പുരുഷനും ഒരു പോലെ പ്രവേശനമുള്ള ദേവാലയങ്ങളാണ്. ശാരീരികമായ ചില വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ അവളും ഞാനും ഒന്നു തന്നെ എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന അന്നേ നമ്മുടെ സമൂഹം ആരോഗ്യകരമായ ഒന്നായിത്തീരൂ. ഒന്നു പരസ്പരം മിണ്ടുവാനും സൗഹൃദങ്ങൾ പങ്ക് വെക്കാനും അനുവാദമില്ലാത്ത സമൂഹത്തിൽ വളരുന്ന ആണും പെണ്ണും ഒരുപോലെ അപകടകാരികളായിരിക്കും. തങ്ങൾ സമൂഹത്തിന്റെ പരസ്പര പൂരകങ്ങളായ ഘടകങ്ങളാണെന്നും, പരസ്പരം മത്സരിക്കേണ്ട വരല്ലെന്നും തിരിച്ചറിയുന്ന ഒരു കാലത്തേ നമ്മുടേത് ഒരാധുനിക സമൂഹമാകൂ.... അല്ലാത്ത കാലത്തോളം കേരളം ...