'അവള് എന്നെ സ്നേഹിച്ചു, പക്ഷേ ശാരീരിക സുഖം മാത്രമായിരുന്നു എന്റെ ലക്ഷ്യം'
മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. ... മുന്‍ മിസ് ഇന്ത്യ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാസുദ്ധീന് സിദ്ദിഖി. ഉ ത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് നവാസുദ്ധീന് സിദ്ധിഖി. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ അഭിനയ പ്രതിഭ. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൊണ്ടാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന് തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുന്ന ആത്മകഥ - "ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി"ലൂടെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാ...