Posts

വിഎച്ച്എസ്ഇ ദ്വിദിന എക്സ്പോതൃശൂർ സിഎംഎസ് എച്ച്എസ്എസിൽ

Image
തൃശൂർ മേഖല വൊക്കേഷണൽ ഹയർസെക്കൻഡറി ദ്വിദിന എക്സ്പോ 2016 തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ ഇന്നാരംഭിക്കും. തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തോടൊപ്പമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിനു കീഴിൽവരുന്ന തൃശൂർ, ഇടുക്കി ജില്ലയിലെ 52 സ്കൂളുകളെ പ്രതിനിധീകരിച്ച് 300 വിദ്യാർഥികൾ പങ്കെടുക്കും. എൻജിനീയറിംഗ്, അഗ്രികൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഹോം സയൻസ്, ട്രാവൽ ആൻഡ് ടൂറിസം, ബിസിനസ് ആൻഡ് കൊമേഴ്സ് വിഷയങ്ങളെ ആസ്പദമാക്കി, പരിഷ്കരിച്ച 35 വിഎച്ച്എസ്ഇ കോഴ്സുകളുടെ പഠനസംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് എക്സ്പോ നടക്കുന്നത്. 60ഓളം സ്റ്റാളുകളുണ്ടാകും. കോഴ്സുകൾക്ക് അനുസൃതമായി വിദ്യാർഥികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങളും എക്സ്പോയിൽ ലഭിക്കും

'അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖം മാത്രമായിരുന്നു എന്റെ ലക്ഷ്യം'

Image
മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. ... മുന്‍ മിസ് ഇന്ത്യ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാസുദ്ധീന്‍ സിദ്ദിഖി. ഉ ത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് നവാസുദ്ധീന്‍ സിദ്ധിഖി. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ അഭിനയ പ്രതിഭ. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൊണ്ടാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുന്ന ആത്മകഥ - "ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി"ലൂടെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാ...

ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ....!!!!!!!!!!!!!

പണ്ടു പണ്ട് പൂച്ചകളും  കാട്ടിലായിരുന്നു വാസം... ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു.... പൂച്ച കാരണം തിരക്കി... സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം... പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു... സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ.... പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ  മദമിളകി കാടിളക്കി ഓടിവരുന്നു... സിംഹം ജീവനും കൊണ്ടോടി... പൂച്ച  ശാന്തനായ കൊമ്പന്റെ അടുത്ത്  ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു... ആന  സമ്മതിച്ചു... അങ്ങനെ  അവർ കൂട്ടുകാരായി... കുറച്ചു നാൾ കഴിഞ്ഞപ്...

പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെക്കാന്‍ പണം നല്‍കി നന്മ പ്രവര്‍ത്തകര്‍

കാട്ടൂര്‍: സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിച്ച് നല്‍കി നന്മ പ്രവര്‍ത്തകര്‍ മാതൃകയായി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബംഗങ്ങളാണ് അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നും പണം സമാഹരിച്ചത്. കാട്ടൂര്‍ സ്വദേശി തെങ്ങുപിള്ളി വീട്ടില്‍ സാബു (25)വിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് സാബുവിന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. നന്മ ക്ലബ്ബംഗങ്ങള്‍ സ്‌കൂള്‍ മാനേജര്‍ പവന്‍ കെ. ആലപ്പാട്ടിനും പ്രധാനാധ്യാപകന്‍ സജീവന്‍ വി.കെ.യ്ക്കും തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് സഹജ രാജന്‍, നന്മ കോ-ഓര്‍ഡിനേറ്റര്‍ സനീഷ് കെ.വി., സ്‌കൂള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷീബ കെ.വി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എഴുപതിനായിരം രൂപയാണ് നന്മ ക്ലബ്ബംഗങ്ങള്‍ സമാഹരിച്ച് നല്‍കിയത്.

പ്ലാൻ വരയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

വെറുമൊരു വീടല്ല, ഒരു കലാസൃഷ്ടിതന്നെയാകണം വീട് എന്നുണ്ടെങ്കിൽ പ്ലാനിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിന്റെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും..... ഇങ്ങനെ പ്ലോട്ടിനെ വിശകലനം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം. ഭൂമി നിരപ്പാക്കണോ തട്ടായതാണെങ്കിൽ അങ്ങനെത്തന്നെ നിലനിർത്തണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കാനുണ്ട്. ചെറിയ പൊക്ക വ്യത്യാസമാണെങ്കിൽ നിരപ്പാക്കുന്നതു തന്നെയാണ് നല്ലത്. ഭൂമി നിരപ്പാക്കുന്നതിനു പകരം അണ്ടർ ഗ്രൗണ്ട് ഫ്ലോർ പണിയുന്...

എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.

🍒🐬ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.🍒🐬 താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. 😡😏 " അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺ " ശരി എന്താണ് ചോദ്യങ്ങൾ ? " 🌟🐬ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊" " ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."  "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. 🍎🐬ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"  "അല്ല. അതിനു വിപരീതമാണ്."  "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺. 🍒🐬മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ്...

ദേശാടനകിളി

ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും.  അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സി...