Posts

അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി. ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?" അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെ...

വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു!

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്: വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. " പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പറഞ്ഞു..  " അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?" പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു. ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?" തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു. ദിവസങ്ങൾ കടന്നു പോയി. ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി - വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി. ആളുകൾ പാമ്പിനെ തല്ലിക്കൊന്നു. വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു. വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു. അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശാ...

കൊല്ലരുത്..പിന്നീടെപ്പോഴെങ്കിലും നന്നാവുമാരിക്കും...

ലസാഗു ഉസാഗ പഠിക്കാതെ ചെന്നതിനു കൃഷ്‌ണൻ മാഷിന്റെ ചൂരൽ കൈവെള്ളയോട് ചേർന്നമർന്നു ചുംബിച്ചിട്ടുണ്ട്.. എ സ്‌ക്വയർ ഈക്വൽ റ്റു ബി സ്ക്വയർ സ്വപ്നത്തിൽ വന്നു പേടിപ്പിച്ചിട്ടുണ്ട്.. വല്യുപ്പ ജനിച്ചത് പോയിട്ടു വാപ്പയുടെ ബർത്ഡേ പോലും ഓർമ്മിക്കാത്ത ഞാൻ അക്ബർ ചക്രവർത്തി ജനിച്ചതും ഷാജഹാൻ ചക്രവർത്തിയുടെ നൂലുകെട്ടും കാണാതെ പഠിച്ചിട്ടുണ്ട്.. ഫ്രഞ്ച് വിപ്ലവം കാണാതെ പഠിക്കാത്തതിന് വീട്ടിലൊരു വിപ്ലവം നടന്നു.. ചെമ്മൺ റോഡിലൂടെ മൂന്നു കിലോമീറ്റർ നടന്നു സ്‌കൂളിലെത്തിയാണ് തുഗ്ലക്കിന്റെ ഭരണ പരിഷ്കാരങ്ങൾ വായിച്ചതു.. അയല്പക്കത്തു റെസിയാത്തയുടെ മൈലാഞ്ചിക്കല്യാണം നടക്കുമ്പോൾ ഞാനിരുന്നു സുൽത്താന റസിയയുടെ ഭരണകാലം പഠിക്കയായിരുന്നു.. വാപ്പാന്റെ  ബന്ധുക്കളിൽ പലരെയും ഓർമ്മയില്ലെങ്കിലും അലക്‌സാണ്ടർ ചക്രവർത്തിയെയും ഹിറ്റ്ലറെയും എനിക്കു നന്നായറിയാം.. ഗുണിക്കലും ഹരിക്കലും ശിഷ്ടവുമായി ഉറക്കമൊഴിഞ്ഞ രാത്രികളുണ്ടായിട്ടുണ്ട്.. എന്നിട്ടുമിപ്പോൾ കണക്കുകൂട്ടാൻ കാൽക്കുലേറ്ററിനെ ആശ്രയിക്കുമ്പോൾ മനസ്സിലുയരുന്നൊരു ചോദ്യമുണ്ട്.. പഠിക്കേണ്ട പ്രായത്തിൽ മാങ്ങക്കെറിയാൻ പോയാലങ്ങിനിരിക്കും എന്നൊക്കെ പറയുമാരിക്കും ചിലപ്പൊ.....

പുസ്തകത്തോടൊപ്പം തൂമ്പയും കൈയിലെടുത്ത അധ്യാപകന്‍; ക്യാംപസിൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ

Image
തൃശൂർ അളഗപ്പ ത്യാഗരാജാർ പോളിടെക്നിക് കോളജ് ക്യാംപസിൽ അധ്യാപകനായ ജോർജ് ചിറമ്മൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ. ആ മരങ്ങളുടെ ചിത്രങ്ങളടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും വക ജോർജിനുള്ള അപൂർവ ഉപഹാരം. ക്യാംപസിൽ ജോർജ് നട്ട എഴുപത് ഇനങ്ങളിലായുള്ള മുന്നൂറു ചെടികളുടെ പേര്, സസ്യനാമം, പ്രയോജനം,സവിശേഷത, ജന്മദേശം എന്നിങ്ങനെ വിശദമായ കുറിപ്പുകൾ അടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ ജോർ‍ജിനു സഹപ്രവർത്തകർ സമ്മാനിക്കുന്നത്. കോളജിലെ സിവിൽ വിഭാഗം അധ്യാപകനായാണു ജോർജ് വിരമിക്കുന്നത്.  1992ലാണു ജോർജ് ചിറമ്മൽ ഇവിടെ അധ്യപകനായി വന്നത്. ജോലി ആരംഭിച്ചപ്പോൾ പുസ്തകത്തോടൊപ്പം ഒരു തൂമ്പയും ജോർജ് കൈയിലെടുത്തു. കാൽനൂറ്റാണ്ടോളം നീണ്ട അധ്യാപക ജീവിതത്തിൽ അദ്ദേഹം പഠിപ്പിക്കുക മാത്രമായിരുന്നില്ല. ക്യാംപസ് മുഴുവൻ സ്വപ്രയത്നത്തിലൂടെ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു പൂങ്കാവനമാക്കി. ‘കോളജിന്റെ അയൽപക്കത്ത് തുണിമില്ലായിരുന്നു. കാറ്റടിച്ചാൽ കമ്പനി വളപ്പിൽനിന്നു പഞ്ഞിശകലങ്ങൾ നേരെ ക്ലാസ് മുറികളിലെത്തും. അധ്യാപകർക്കും വിദ്യാർഥികൾക്കും ശ്വാസസംബന്ധമായ രോഗങ്ങൾ വരുമെന്ന സാഹ...

A Guide to Mobile Phones

Image
A Guide to Mobile Phones If there's one device that's become indispensable over the past decade, it's the cellphone. Today, high-end smartphones are almost capable of replacing desktops, mimicking many of their capabilities such as editing videos and audio, running high-definition games and even computer programing. Whether you want to go for a regular feature phone or a cutting-edge smartphone, we've got you covered. Start by choosing which type of phone you prefer. Types of Mobiles Feature Phones vs. Smartphones Add to Product Finder:   Feature Phones Smartphones RAM A Brief Guide to RAM (Random Access Memory) Here’s an example of the apps that can be used simultaneously. Phones with more RAM can multitask better. Add to Product Finder:   512 MB or Lower 512 MB to 1 GB 1 GB to 2 GB 2 GB to 3 GB 3 GB to 4 GB 4 GB & Higher Storage Operating Systems (OS) ...