പഴമയിൽ കണ്ടെത്തിയ പുതുമ
അപ്പനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് അനുയോജ്യമായ വീടാണ് 1992ൽ അപ്പച്ചൻ നിർമ്മിച്ചത്. മൂന്ന് ബെഡ് റൂമുകളും സിറ്റ്ഒൗട്ടും, സെൻട്രൽഹാളും ഉൗണുമുറിയും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടുന്ന വീട്. കാലം പിന്നിട്ടതോടെ ആവശ്യങ്ങളും കൂടിവന്നു. മക്കളുടെ വിവാഹത്തോടെ പഴയകാല കൂട്ടുകുടുംബത്തിന്റെ രീതിയിൽ കുഞ്ഞുമുറികൾ കൂട്ടിച്ചേർത്ത് വീട് വിശാലമാക്കി. മക്കളെല്ലാം പറ്റാവുന്നത്ര കാലം ഒരുമിച്ച് തങ്ങളോടൊപ്പം വേണമെന്നായിരുന്നു അപ്പന്റേയും അമ്മയുടേയും ആഗ്രഹം. അപ്പനും അമ്മയും മൂന്ന് മക്കളും മരുമക്കളും (എല്ലാവരും അദ്ധ്യാപകർ) പേരക്കുട്ടികളും ആയി പതിമൂന്ന് പേർ വീട്ടിൽ നിറഞ്ഞതോടെ വീടിന്റെ ഘടനയിൽ വീണ്ടും മാറ്റം ആവശ്യമായി. ചില്ലറ മാറ്റങ്ങളിലൂടെ മുഴച്ചുപോയ വീടിനെ കാലത്തിനൊത്ത് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു. വീട് മാറ്റത്തെക്കുറിച്ച് ആലോചിച്ചപ്പോൾ താഴെയുളള രണ്ട് അനുജൻമാരും തറവാടിനോട് ചേർന്ന് പുതിയ വീട് വെയ്ക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചു. തറവാട് ഭംഗിയായി നിലനിർത്തേണ്ടത് എന്റെ ചുമതലയായി. അനിയൻമാരായ (റാഫി & സൈമൺ) രണ്ടുപേരും കണ്ടംപററിരീതിയിൽ പ്ളാൻ തയ്യാറാക്കിയപ്പോൾ എനിയ്ക്കും വീടിന്റെ രൂപഭാവങ്ങ...