Posts

വല്ലാതെ ചിന്തിപ്പിക്കുന്ന മെസ്സേജ് ..

വാട്സാപ്പ് ഗ്രൂപ്പിൽ ഒരാൾ പോസ്റ്റ്‌ ചെയ്തതാണ്... വല്ലാതെ ചിന്തിപ്പിക്കുന്ന ഈമെസ്സേജ് .. ഗർഭപാത്രത്തിന്റെ സുഖശീതളിമയിൽ ചുരുണ്ട് കൂടി അവൻ കിടന്നു . വയറിൽ ഫിറ്റ് ചെയ്ത റ്റ്യൂബിലൂടെ ഭക്ഷണവും വെള്ളവും യഥേഷ്ടം അവന് ലഭിച്ചു കൊണ്ടിരുന്നു .  ക്രമേണ അവൻ കേൾക്കാൻ തുടങ്ങി.താൻ കിടക്കുന്ന കൂടിനകത്ത് കിടന്ന് പുറത്തുള്ള ശബ്ദങ്ങൾക്ക് അവൻ കാതോർത്തു .പിന്നെ പിന്നെ അവൻ ആ സത്യം മനസ്സിലാക്കി .താൻ കിടക്കുന്ന ഈ കൂടിന് പുറത്ത് ഒരു ലോകമുണ്ട്.പുറത്ത് നിന്നുള്ള ശബ്ദങ്ങൾ അവനെ പ്രലോപിപ്പിച്ച് കൊണ്ടിരുന്നു .   പുറം ലോകം കാണാനുള്ള അതിയായ ആഗ്രഹം കാരണം അവൻ ആ കൂടിന്റെ ഭിത്തിയിൽ ആഞ്ഞ് ചവിട്ടിക്കൊണ്ടിരുന്നു .അവനെ ചുമക്കുന്ന അമ്മയ്ക്ക് അതൊരു വേദനയും സന്തോഷവും സമം ചേർന്ന അനുഭൂതി ആയിരുന്നു .     ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ പരാക്രമങ്ങൾക്ക് ഫലമുണ്ടായി .അവൻ ഭൂമിയിൽ അവതരിച്ചു .       കണ്ണ് തുറന്നപ്പോൾ ചുറ്റിലും കു‌ടിയിരിക്കുന്ന ആൾകൂട്ടം കണ്ട് അവൻ ഭയന്ന് വാവിട്ട് കരഞ്ഞു.       ആരോ കാതിൽ മുഴക്കിയ മധുര സംഗീതത്തിൽ ലയിച്ച് അവൻ ശാന്തനായി ...      പതിയേ അവൻ വളരാ...

തൊ​ഴി​ൽ പ​ഠി​ക്കാ​ൻ വി.​എ​ച്ച്.​എ​സ്.​ഇ; അ​പേ​ക്ഷ ഇ​പ്പോ​ൾ

Image
ഒ​രേ സ​മ​യം പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​പ​ഠ​നം, അ​തോ​ടൊ​പ്പം ഇ​ഷ്​​ട​പ്പെ​ട്ട മേ​ഖ​ല​യി​ൽ തൊ​ഴി​ൽ​പ​രി​ശീ​ല​ന​വും. ഇ​താ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ അ​ഥ​വാ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം.  പ്ല​സ്​ ടു ​കോ​ഴ്​​സി​ന്​ തു​ല്യ​മാ​ണി​ത്. എ​സ്.​എ​സ്.​എ​ൽ.​സി, ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തൊ​ഴി​ല​ധി​ഷ്​​ഠി​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ തൊ​ഴി​ലി​നു​ള്ള ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി പ്ല​സ് ​ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടാ​നാ​കും. സം​സ്​​ഥാ​ന​ത്തെ 389 വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു ബ്രാ​ഞ്ചു​ക​ളി​ൽ 35 വൊ​ക്കേ​ഷ​ന​ൽ കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​ണ്. ഗ്രൂ​പ്​​ ‘എ’ ​എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ അ​​ഗ്രോ​മെ​ഷ​ന​റി ആ​ൻ​ഡ്​ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ​ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഒാ​േ​ട്ടാ​മൊ​ബൈ​ൽ ടെ​ക്​​നോ​ള​ജി, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നേ...

"ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്."

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി. കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. "താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു. "അല്ല" മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു - "ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി" ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല. ...

വായിച്ചപ്പോൾ ഒരുപാട് ചിന്തിപ്പിച്ച ഒരു പോസ്റ്റ്.

ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ... "നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ? അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ? കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "? അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല" കുഞ്ഞ് : "ATM കാർഡ്‌ എന്താ കൊടുക്കാത്തത് "? അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല " കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്?  എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "? മറുപടി വന്നില്ല..... കണ്ണീർ മാത്രം....😪👍 ആരാണ് രചിച്ചതെന്ന് അറിയില്ലെങ്കിലും നൂറായിരം അഭിനന്ദങ്ങൾ.

the Brilliant Konon's

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്. ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്. പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി. പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു. ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു. സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി. പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു. അവരാരണ്? അമ്മക്കിളി പറഞ്ഞു:- 'ഇവര്‍ മനുഷൃര്‍- അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു. ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്. മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും. കുഞ്ഞുക്കിളി ചോദിച്ചു:- ...

"ഇഷ്ടമാണ് നിന്നെയെനിക്ക്‌‌‌"

മാധവിക്കുട്ടിയുടെ 'നെയ്‌പ്പായസം' എന്ന കഥ വായിച്ചിട്ടുണ്ടോ..???!!! വായിച്ചിട്ടില്ലെങ്കിൽ വായിക്കണം.....☝🏻☝🏻☝🏻 1962 ൽ എഴുതിയതാണ്‌....നമ്മളൊക്കെ ജനിക്കുന്നതിനും വളരെ വളരെ മുൻപെഴുതിയത്...!!! ഇപ്പോഴും വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും....😓😭 ഭർത്താവിനേയും, മക്കളേയും സ്നേഹിച്ചും, പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ...!!! ഒരു ദിവസം  അവർ ജോലികൾക്കിടയിൽ, എപ്പോഴോ, അടുക്കളയിൽ,  ഒരു ചൂലിന്റെ ചാരെ, മരിച്ചു വീഴുന്നു.....😳😰😭 അവളുടെ അനക്കങ്ങളില്ലാ ത്ത വീട്‌ പെട്ടെന്നൊരു മൗനം നിറഞ്ഞ കെട്ടിടമായി...!!! അച്ഛനും, മക്കളും ഒന്നും ചെയ്യാനാകാതെ കരഞ്ഞു...!!! ശവദാഹം കഴിഞ്ഞ്‌ മടങ്ങി യെത്തിയ അച്ഛൻ അടുക്കള യിലേക്ക്‌ കേറി. മക്കൾക്ക്‌ നല്ല വിശപ്പുണ്ടാകും...😓 അവർക്ക്‌ വല്ലതുമുണ്ടാക്കി കൊടുക്കണം. മൂടിവെച്ചൊരു പാത്രം കണ്ടു.തുറന്നു നോക്കി യപ്പോൾ അയാളുടെ ഹൃദയം വിങ്ങി....!!! 😲😰😓😭😭😭  ചപ്പാത്തി,ചോറ്‌, കിഴങ്ങുകൂട്ടാൻഉപ്പേരി, തൈര്‌, പിന്നെയൊരു സ്ഫടികപ്പാത്രത്തിൽ "നെയ്‌പ്പായസ"-വും....!!! ഓരോരുത്തരുടേയും,ഇഷ്ട ങ്ങൾക്കൊത്തുള്ള വിഭവങ്ങൾ....!!!😲 ഈ ലോകത്തേക്ക്‌ അവസാ നമായി അവളൊരുക...

"ചൊട്ടയിലേ ശീലം........"

👶👧 ................................... Info Drs Ayurveda ................................... ആമിനുമ്മയുടെ OP ടിക്കറ്റ് കൈയ്യിലെത്തിയപ്പോൾ 11.30AM കഴിഞ്ഞു .രണ്ടാഴ്ചയായി മരുന്ന് വാങ്ങാൻ രാവിലെ എത്തുന്ന കക്ഷിയാണ് .പതിവ് പുഞ്ചിരി മായാതെ ചോദിച്ചു "എന്തേ ആമിനു ഇന്ന് വൈകിയത്.?" ''സ്കൂളു തുറന്നില്ലേ സാറെ..രാവിലെത്തന്നെ കൊച്ചു മോനുമായി മകൾ ശണ്ഠകൂടലിലാണ്‌. സ്കൂൾ ബസ്സ്‌ ഉടൻ വരും.പോകാൻ നേരത്തെ തിരക്കും ഒരുങ്ങലും ബഹളവും. ഒന്നാം ക്ലാസ്സിലാണ്‌ കേമൻ.പക്ഷേയൂറോപ്യൻ ടോയ്‌ലറ്റില്ലെങ്കിൽ  മലശോധന നടക്കില്ല.കുട്ടിക്ക്‌ എത്ര പറഞ്ഞു കൊടുത്താലും ഇരിക്കാൻ കഴിയുന്നില്ല.ചെറുപ്പത്തിലേ യൂറോപ്യൻ ശീലിച്ചു പോയി.അമർന്നിരുന്നാലല്ലേ ഇതൊക്കെ ശരിയായി പ്രവർത്തിക്കൂ എന്ന ന്യായം ആരോട്‌ പറയാൻ?.എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടണമെങ്കിൽ ഇതൊക്കെ ശീലിക്കേണ്ടേ?.. ഓരോരോ കണ്ടു പിടിത്തങ്ങള്.വയസ്സാൻ കാലത്ത്‌ വല്ല കാൽമുട്ട്‌ ദീനവും വരുന്ന എന്നെ പോലുള്ളവർക്കല്ലേ യൂറോപ്യൻ വേണ്ടതുള്ളൂ സാറേ ? മരുമകൻ ഗൾഫിൽ പോയതിനാൽ ഇപ്പോ എന്റെ കൂടെയാണ് .ഓരോ കാര്യങ്ങൾ കണ്ടാൽ ഒരു മനസ്സമാധനവുമില്ല"  [ ചോദിച്ചത് അബദ്ധമായോ? നിർ...